Chapter Title : ഈയാം പാറ്റകള്‍ 9
മമ്മീ " ഒരു കരച്ചിലോടെ ഷീല സൂസന്നയുടെ തോളിലേക്ക് വീണു . കരച്ചിൽ ഒന്നടങ്ങിയപ്പോൾ സൂസന്ന അവളെ വിടർത്തി മാറ്റി ഒരു സ്റ്റൂളിൽ ഇരുത്തി .അപ്പൊൾ കരച്ചിൽ കേട്ട് മൈക്കിൾ വീൽചെയറിൽ അങ്ങോട്ട് വന്നു . ഷീല ഇന്നലെ വന്നപ്പോൾ മൈക്കിൾ കിടക്കയിലായിരുന്നു . മൈക്കിൾ വീൽചെയറിൽ ഒക്കെ ഇരിക്കുമെന്ന് അവളോട് പറഞ്ഞിരുന്നില്ല
" മോളെ ...തമ്പിച്ചായൻ പാവമാണ് ...ഞാൻ പറഞ്ഞിട്ടാ അച്ചായൻ ഇന്നലെ നിന്നെ അങ്ങനെ സമീപിച്ചത് " ഷീല ചാടി എണീറ്റു . സൂസന്ന അവളെ വീണ്ടും സ്റ്റൂളിൽ പിടിച്ചിരുത്തി
" നീ ചെയ്യുന്നത് ഒരു തരം ഒളിച്ചോട്ടമാണ് . ജോമോൻ നിനക്ക് വേണ്ടുന്ന സ്നേഹം തന്നില്ല ..നീയാ സ്നേഹവും പരിഗണനയും സുഖവും എല്ലാം തേടി കണ്ടെത്തി . ജോമോൻ ഈ കുടി ആണേൽ എപ്പോഴാണേലും മരിക്കേണ്ടതാരുന്നു .അത് നിന്റെ തെറ്റ് കൊണ്ടല്ല . ഓടയിൽ കിടന്നല്ലേ മരിച്ചത് . പോസ്റ്മോർട്ടത്തിൽ തലക്കു പിന്നിലുണ്ടായ ക്ഷതം എന്നാണ് ..അത് വീണപ്പോൾ സംഭവിച്ചതാവമെന്നത് കൊണ്ട് അന്വേഷണവും നടന്നില്ല "
' അത് കൊണ്ട് .....?' ഷീല എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും തമ്പി ബാത്റൂമിലോക്കെ പോയിട്ട് ഒരു ടവ്വലും കൊണ്ട് മുഖം തുടച്ചോണ്ടു കയറി വന്നു . മമ്മി പറഞ്ഞിട്ടാണ് അയാൾ തന്നെ ബലാൽക്കാരം ചെയ്തെന്നു അറിഞ്ഞിട്ടും ഷീല വെറുപ്പോടെ മുഖം തിരിച്ചു
" നീ ജോമോന്റെ ഓഫീസിൽ പോയി വേണ്ട പേപ്പർ ഒക്കെ കൊടുത്തു , ആനുകൂല്യങ്ങൾ ഒക്കെ മേടിക്കു . പൈസ നിനക്ക് വേണ്ടെങ്കിൽ അത് ജോമോന്റെ വീട്ടുകാർക്ക് കൊടുക്ക് ..ഞങ്ങടെ സഹായവും വേണ്ടെങ്കിൽ
💬 Comments
View all comments