Chapter Title : ഈയാം പാറ്റകള്‍ 9
നീ അവന്റെ ജോലി മേടിച്ചെടുക്കൂ ...ജോലിയിലിരിക്കെ മരിച്ചതിനാൽ നിനക്കാ ജോലി കിട്ടാൻ ചാൻസുണ്ട് . എന്നിട്ടു നീ ഇവിടെ താമസിക്കു..വാടക ഒന്നും തരേണ്ട ......ഞങ്ങള് നിന്നെ ശല്യപ്പെടുത്താൻ പോലും വരത്തുമില്ല " സൂസന്ന
" അവനെവിടെയാ ജോലി ചെയ്തിരുന്നേ ?" തമ്പി ഇടയിൽ കയറി ചോദിച്ചു
" pwd ഓഫീസിൽ പീയൂൺ ആരുന്നു അച്ചായാ ..വൈകിട്ടാവുമ്പോ നല്ല കൂടിയാ ... പിന്നെ ഉപദ്രവം ഒന്നുമില്ല ...ഈ പെണ്ണിന്റെ സമയ ദോഷം ' സൂസന്ന ഏങ്ങലടിച്ചു
" ഇവിടുത്തെ PWD ഓഫീസിലോ ...അവിടെ എന്റെ കുറെ സുഹൃത്തുക്കൾ ഉണ്ട് ...അവന്റെ ഫോട്ടോയോ മറ്റോ ഉണ്ടോ ?" തമ്പി
സൂസന്ന തന്റെ മൊബൈലിൽ നിന്ന് ഷീലയും ജോമോനും പിള്ളേരും നിൽക്കുന്ന ഒരു ഫോട്ടോ എടുത്തു കൊടുത്തു
" ഇവനോ ..ഇവനെ ഞാനറിയും ...തണ്ണി മാത്രമല്ല ...നല്ല പൈസയും വാങ്ങും "
" പൈസ ഒന്നും വാങ്ങത്തില്ല അച്ചായാ .....കള്ളു മാത്രമേ കിട്ടത്തുള്ളൂ എന്ന ഇവള് പറഞ്ഞറിഞ്ഞേ ...അല്ലെടി ഷീലെ ?' സൂസന്ന
ഷീല വെറുതെ തലയാട്ടുക മാത്രം ചെയ്തു . അവളെന്തോ ഈ ലോകത്തല്ലെന്നു തോന്നി .
തമ്പി പെട്ടന്ന് തന്റെ മൊബൈൽ എടുത്തോണ്ട് വന്നു ആർക്കോ ഫോൺ ചെയ്തു
" ഹാലോ ....എടാ ഉവ്വേ ...ഞാനാ തമ്പി ..." തമ്പി ഫോൺ സ്പീക്കറിട്ടു
" എടാ ഉവ്വേ ...നമ്മള് ഇന്നാള് ഒരു വർക്കിന് നമമുടെ PWD യിലെ ഒരു പീയൂണിനെ കണ്ടില്ലേ ? ആ.. ബാറിൽ വെച്ച് നമ്മളവനു ഒരു ഫുള്ളും മൂവായിരം രൂപേം കൊടുത്തില്ലേ...അവനെ ഒന്ന് കൂടി
💬 Comments
View all comments