Chapter Title : ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം)
അവളുടെ കയ്യിൽ നിന്നും തോക്ക് തെറിച്ചു പോയി . വിനോദ് വീണ്ടും അവളുടെ ദേഹത്തേക്ക് ചാടി വീണു , പക്ഷെ അവൾ ഒഴിഞ്ഞു മാറി അവനെ ചവിട്ടി വീഴ്ത്തി , രണ്ട് പേരും പൂർണ്ണ നഗ്നരായി ആ റൂമിൽ പരസ്പരം പോരാടി . കരാട്ടെ ചാമ്പ്യൻ ആയ അവളുടെ ഓരോ ഇടിയും വിനോദിന് ശരിക്കും ഏറ്റു ,എങ്കിലും തോൽക്കൻ തയ്യാറല്ലാത്ത അവന്റെ മനസ്സ് ഉള്ളത് കൊണ്ടു അവൻ പിടിച്ചു നിന്നു .എങ്കിലും അവനു ഇടി കിട്ടികൊണ്ടിരുന്നു .അവന്റെ ഇടികൾ എല്ലാം അവൾ പുല്ല് പോലെ തടുത്തു ... പ്രിയയുടെ അടികൊണ്ട് വിനോദ് ചോര തുപ്പി നിലത്തു വീണു , എങ്കിലും അവളുടെ കയ്യിൽ തോക്ക് കിട്ടാതിരിക്കാൻ വിനോദ് ശ്രമിച്ചു .എന്തെങ്കിലും ചെയ്തില്ലെങ്കിൽ തന്റെ അവസാനം ഇവിടെ ആകും എന്ന് അവനു ഉറപ്പായി ,ഈ ചതിയത്തിയുടെ കൈ കൊണ്ട് മരിക്കാൻ അവൻ തയ്യാർ അല്ലായിരുന്നു . അപ്പോളേക്കും അവളുടെ അതി ശക്തമായ ഒരു ഒരിടി അവന്റെ അടിവയറ്റിൽ കിട്ടിയിരുന്നു , വിനോദ് നിലത്തു വീണു ചുമച്ചു ,അവന്റെ വായിൽ നിന്നും ചോര ഒഴുകി . " എന്തെങ്കിലും ചെയ്യൂ " അവന്റെ ഉപബോധമനസ്സു പറഞ്ഞു , പ്രിയ തോക്കെടുക്കാൻ നടന്നു പോകുന്നത് അവൻ കണ്ടു , അവൻ കൈ കൊണ്ടു അവിടെ പരതി ഒടിഞ്ഞ കസേരയുടെ ഒരു കാൽ അവന്റെ കയ്യിൽ കിട്ടി അത് വിനോദ് ഒളിപ്പിച്ചു കമഴ്ന്നു കിടന്നു . തോക്കും കൊണ്ടു അവൾ വന്നു അവന്റെ അരികിൽ ഇരുന്നു , അവന്റെ തലയിൽ തോക്ക് വച്ചു
💬 Comments
View all comments