0%

Chapter Title : ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം)

Author : Tekmaram Read All Parts 741

തല താഴ്ത്തി " ഇനി പറ ...എന്തിനാ എന്നെ ചതിച്ചു കൊല്ലാൻ നോക്കിയത് നീ " വിനോദ് അവളുടെ കണ്ണിൽ നോക്കി ചോദിച്ചു . അവളുടെ കണ്ണിൽ ഒരു തെല്ലും പശ്ചാത്താപമോ വിഷമമോ ഉണ്ടായിരുന്നില്ല ,പകരം അവനെ കൊല്ലാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം മാത്രം . അവൾ വിനോദിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു . വിനോദ് തോക്ക് അവളുടെ നെറ്റിയിൽ ഒന്ന് കൂടെ അമർത്തി . " പറയാൻ , എന്തിനാ എന്നെ കൊല്ലാൻ നോക്കിയത്??? ആര് പറഞ്ഞിട്ടാ നീ എന്നെ ചതിച്ചതു ??? " വിനോദ് അലറി " രാജ്യ ദ്രോഹികളെ കൊല്ലുന്നതു എന്റെ കടമ ആയതു കൊണ്ടാണ് നിന്നെ ഞാൻ കൊല്ലാൻ നോക്കിയത്, പക്ഷെ എനിക്ക് അതിനു കഴിഞ്ഞില്ല...നീ എന്നെ കൊന്നാലും എനിക്കൊരു ചുക്കുമില്ല " പ്രിയ ശബ്ദം കനപ്പിച്ചു പറഞ്ഞു . വിനോദിന് ഒന്നും മനസ്സിലായില്ല , എങ്കിലും അവളുടെ കണ്ണിൽ നിന്നും അവൾ പറയുന്നത് സത്യമാണെന്നു അവനു മനസ്സിലായി . " രാജ്യ ദ്രോഹിയോ !!! ഞാനോ , നിന്നോട് ആര് പറഞ്ഞു ഇത് " വിനോദ് ചോദിച്ചു ...."നീ ഒരു ഏജന്റ് അല്ലെ , ഒരു മിഷൻ ഏറ്റെടുക്കുന്നതിന് മുൻപ് മാഡത്തിന്റെ അനുവാദം വാങ്ങണം എന്ന് അറിയില്ലേ ... ഞാൻ രാജ്യദ്രോഹി ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിച്ചു എന്നെ കൊല്ലാൻ വരികയാണോ ചെയ്യുക ...മാടത്തിനോടു ഒരു വട്ടം എങ്കിലും അത് ഡിസ്‌കസ് ചെയ്യണ്ടേ ??? " വിനോദ് അവളോട്‌ ചോദിച്ചു ,ഇത്തവണ ശബ്ദം അവൻ നേർപ്പിച്ചിരുന്നു .

💬 Comments

View all comments