0%

Chapter Title : ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം)

Author : Tekmaram Read All Parts 756

" മാഡം തന്നെ ആണ് നിങ്ങളെ കൊല്ലാൻ ഉള്ള ഈ മിഷൻ എന്നെ നേരിട്ട് ഏൽപ്പിച്ചത് .." അവൾ പറഞ്ഞു വിനോദിന്റെ മനസ്സിൽ ഒരു വെള്ളിടി മിന്നി , അവനു വിശ്വസിക്കാൻ ആയില്ല , അവൻ അറിയാതെ അവന്റെ കയ്യിൽ നിന്നും തോക്ക് താഴെ വീണു പോയി പ്രിയ തുടർന്നു ..."നീ കുളിക്കാൻ ബാത്‌റൂമിൽ കയറിയ സമയത്തു മാഡം നേരിട്ട് എന്നെ വിളിച്ചു പറഞ്ഞതാണ് ഇത് ...നിങ്ങൾ ഒരു ഡബിൾ ഏജന്റ് ആണെന്നും , ശത്രു രാജ്യത്തിന്റെ ചാരൻ ആണെന്നും ...നിങ്ങളെ നേരിട്ട് കൊല്ലാൻ കഴിയില്ലെന്നും അതിനാൽ സെക്സിൽ ഏർപ്പെട്ടു അതിന്റെ ലഹരിയിൽ നിൽക്കുമ്പോൾ കൊല്ലണം എന്നും മാഡം പറഞ്ഞു തന്നു ...അതുകൊണ്ടാ ഞാൻ നിങ്ങളുമായി ലൈംഗികമായി ബന്ധപ്പെട്ടത് , അല്ലാതെ പ്രേമം കൊണ്ടൊന്നും അല്ല ... മാഡം പറഞ്ഞാൽ ഞാൻ എന്റെ അച്ഛനെ പോലും കൊല്ലും എന്ന് നിനക്കറിയില്ലേ ...പക്ഷെ നിങ്ങളുടെ സുഖിപ്പിക്കലിൽ കുറച്ചു സമയത്തേക്ക് ഞാൻ എന്നെ തന്നെ മറന്നു പോയി ..അതാണ്‌ എനിക്ക് പറ്റിയ തെറ്റ് ..ഇല്ലെങ്കിൽ ഇപ്പോൾ നിങ്ങൾ പരലോകത്തു എത്തിയേനെ " പ്രിയ ദേഷ്യത്തോടെ പറഞ്ഞു വിനോദ് ആകെ തകർന്നു പോയി ,താൻ ഈ ലോകത്ത് ഏറ്റവും ബഹുമാനിക്കുകയും അനുസരിക്കുകയുംചെയ്ത മാഡം തന്നെ രാജ്യദ്രോഹിയാക്കി മുദ്ര കുത്തി കൊല്ലാൻ ഉത്തരവിട്ടിരിക്കുന്നു . തന്റെ ജീവനും ജീവിതവും ഈ നാടിനും ഏജൻസിക്കും വേണ്ടി ഉഴിഞ്ഞു വച്ചിട്ടും ,തനിക്കു പ്രതിഫലം ആയി കിട്ടിയത് ഇതാണല്ലോ എന്നോർത്ത് അവന്റെ മനസ്സ് പിടഞ്ഞു ... അവന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ പൊഴിഞ്ഞു , കണ്ണുനീർ

💬 Comments

View all comments