Chapter Title : എക്ലിപ്സ് 1 [Sorrow]
ഒരു ദിവസം എന്റെ അച്ഛനെ അങ്ങനെ തന്നെ ജീവൻ ഇല്ലാണ്ട് കിടക്കുന്നതാണ് കണ്ടത്. രണ്ടു പേരുടെയും മരണം ഡോക്ടർമാർ ഹാർട്ട്‌അറ്റാക്ക് ആണെന്ന് പറഞ്ഞു തള്ളിയപ്പോളും എനിക്ക് ഉറപ്പായിരുന്നു അത് ഹാർട്ട് അറ്റാക്ക് അല്ല എന്ന് .
സധാ ധൈര്യശാലി ആയിരുന്ന എൻറെ അച്ഛൻ ആ നാളുകളിൽ എന്തിനീയോ ആലോചിച്ചു പേടിച്ചു ആണ് കഴിഞ്ഞിരുന്നത്. പ്രേത്യേകിച്ചു എൻറെ കാര്യത്തിൽ.അത് എന്താണെന്നു മനസിലാക്കാൻ അന്ന് തുടങ്ങിയ യാത്ര ആണ് ഞാൻ. ഇപ്പൊത്തേക്ക് ഒന്നര കൊല്ലത്തോളം ആകാനായി. ആദ്യം അച്ഛന്റെ ബിസിനസ് മുഖാന്തരം ഉള്ള ശത്രുക്കളിൽ നിന്ന് തുടങ്ങി എന്നാൽ ഫുഡ് റിലേറ്റഡ് ഇൻഡസ്ട്രിയിൽ വെന്റിങ്, ഹെൽപ്പിങ്, മേക്കിങ്,നോക്കെ യൂസ് ചെയ്യുന്ന മെഷീൻ മേക്ക് ചെയ്യുന്നതിൽ കേരളത്തിൽ ഏകദേശം മോനോപൊളി കളിച്ചോണ്ടിരുന്ന അച്ഛന് ആഹ് വകയിൽ അതികം ആരും ശത്രുക്കൾ ആയി ഉണ്ടായിരുന്നില്ല.
പിന്നീട് അമ്മയുടെ ശത്രുക്കളെ നോക്കി ഇറങ്ങി.അമ്മയ്ക്ക് വിചാരിച്ച പോലെ തന്നെ ശത്രുക്കൾ ആയി ആരും തന്നെ ഉണ്ടായിരുന്നില്ല എല്ലാർക്കും അമ്മയെ കുറിച്ച് പറയാൻ നൂറു നാവു ആണുണ്ടായിരുന്നത്. അതും നല്ലത് മാത്രം.ചെടികളിലും ഔഷദങ്ങളിലും ഒക്കെ നല്ല വിക്ജ്ഞാനം ഉണ്ടായിരുന്നത് കൊണ്ട് അമ്മ ഒരു ചെറിയ വൈദ്യർ കൂടെ ആയിരുന്നു ഞങ്ങൾ ഉള്ള കമ്മ്യൂണിറ്റിയിലെ. അതുകൊണ്ട് പലരെയും നന്നായി സഹായിച്ചിട്ടുണ്ട്.
ഡോക്ടർസ് തോറ്റിടത് അമ്മ എല്ലാരേം സഹായിച്ചു എന്നൊന്നും പറയുന്നില്ല എന്നാലും പലർക്കും കാലങ്ങളായി ഉള്ള അസുഖങ്ങളിൽ നിന്ന് മുക്തി നേടാൻ അമ്മ നല്ലവണ്ണം സഹായിച്ചിട്ടുണ്ട്. സ്വന്തമായി ക്ലിനിക് ഒന്നുമില്ലേലും അറിയുന്നവർ അറിയുന്നവർ പറഞ്ഞു അറിഞ്ഞു അമ്മയെ വീട്ടിൽ വന്നു കാണുന്നവർ അധികമായിരുന്നു. അങ്ങനെയുള്ള അമ്മയോട് ബഹുമാനം അല്ലാതെ ആൾക്കാർക്ക് വേറെ ഒന്നും ഇല്ലായിരുന്നു.
അങ്ങനെ ഒരറ്റവും ഇല്ലാണ്ട് നിക്കുമ്പോൾ ആണ് എന്റെ അമ്മയുടെയും അച്ഛന്റെയും എല്ലാം സർട്ടിഫിക്കറ്റ് എടുത്ത് നോക്കിയത്.അതിൽ നിന്നാണ് ഞങ്ങൾ കർണാടകയിൽ ഉള്ള ഒരു ഉൾപ്രദേശത്തുള്ള ഓടംകേറാമൂലയിൽ ഉള്ളവരാണെന്നു മനസിലായത്.അപ്പോഴാണ് ഞാൻ വേറൊരു കാര്യം ശ്രദ്ധിച്ചത് അമ്മയും അച്ഛനും ഞങ്ങളോട് പറഞ്ഞിരുന്നത് അവർ ചെറുപ്പം മുതൽ കേരളത്തിൽ തന്നെ ആണ് താമസിക്കുന്നെ എന്നും അവർക്ക് സ്വൊന്തം എന്ന് പറയാൻ ആരും ഇല്ല എന്നും അനാഥയായിരുന്നു രണ്ടു
💬 Comments
View all comments