Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
എന്തോ ഓടുന്ന ശബ്ദം കേൾക്കുന്നത്. ആ കൂട്ടത്തിൽ ഒന്നും ശിവ ചേച്ചിയെ കണ്ടില്ല. ചേച്ചി കടയിൽ പോയതാണ്. ഭാഗ്യം.. ചേച്ചിക്ക് മുഖം കൊടുക്കേണ്ടി വന്നില്ല..
'വല്ല എലിയും ആയിരിക്കും..'
ജാനു ചേച്ചി ഒരു ഊഹം പറഞ്ഞു
'ഇത്രയും വലുപ്പമുള്ള എലിയോ.. പോടീ...'
കവിത അമ്മായി അത് ശരി വച്ചില്ല
'വലിയ പെരുച്ചാഴി ആയിരിക്കും..'
ഗായത്രി ചേച്ചി പറഞ്ഞു
'ഒന്ന് പോടീ മന്ദബുദ്ധി.. ഇത് എലി ഒന്നുമല്ല..'
ആര്യ ചേച്ചി ഗായത്രി ചേച്ചിയോട് പറഞ്ഞു
'എങ്കിൽ മരപ്പട്ടി ആയിരിക്കും..'
അനിലാമ്മായി മുകളിലെ ശബ്ദം ഒന്ന് ശ്രദ്ധിച്ചിട്ട് പറഞ്ഞു
'അയ്യോ.. മരപ്പട്ടിയോ..?
ജാനു ചേച്ചിക്ക് ഒരു പേടി വന്നു..
'ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നല്ലേ.. ചേച്ചി ആണോ ഈനാംപേച്ചി..?
വേദു ജാനു ചേച്ചിയെ കളിയാക്കി ചോദിച്ചു
'ഈനാംപേച്ചിയും മരപ്പട്ടിയും നീയും നിന്റെ ചിവ ചേച്ചിയും..'
വേദുവിന്റെ കയ്യിൽ തമാശക്ക് കിഴുക്കി കൊണ്ട് ജാനു ചേച്ചി പറഞ്ഞു
'മരപ്പട്ടി ഉപദ്രവിക്കുമോ...?
കല്ലു ചേച്ചി അനിലാമ്മായിയോട് ആയി ചോദിച്ചു
'ഓ.. അത് മോളിൽ അല്ലേ..'
അമ്മായി അത് ഗൗരവത്തിൽ എടുക്കാതെ പറഞ്ഞു.
'പോ.. അമ്മേ എനിക്ക് പേടിയാ.. അതിനെ ഇറക്കി വിട്.. ഇല്ലേൽ എനിക്ക് ഉറക്കം കിട്ടില്ല..'
ജാനു ചേച്ചി പേടിയോടെ അമ്മയോട് പറഞ്ഞു..
'അച്ഛൻ വരട്ടെ.. വൈകിട്ട് ഓടിച്ചു വിടാം..'
അനിലാമ്മായി പറഞ്ഞു. അവിടെ ഞാൻ ഒഴിച്ച് ബാക്കി എല്ലാം സ്ത്രീകൾ ആയിരുന്നു. ജാനു ചേച്ചിയുടെ അച്ഛൻ ശങ്കരൻ മാമൻ വൈകിട്ട് ആകും ചിലപ്പോ വരുമ്പോൾ. വേദുവിന്റെ അച്ഛനും ഗോപു ചേച്ചിയുടെ അച്ഛനും ഒക്കെ സന്ധ്യ കഴിയും വരാൻ. ആകെ
💬 Comments
View all comments