Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
മൊത്തത്തിൽ ഈ പരിസരത്തിൽ ഒരു പുരുഷൻ എന്ന് പറയാൻ ഞാൻ മാത്രമേ ഉള്ളു. ഇവരാരും എന്നെ പുരുഷൻ ആയി കൂട്ടിയിട്ടില്ല എന്നത് മറ്റൊരു കാര്യം..
'ഞാൻ കേറി നോക്കാം അമ്മായി..'
എന്റെ പൗരുഷം തെളിയിക്കാൻ പറ്റിയ ഒരു അവസരമായി ഞാൻ അതിനെ കണ്ടു
'നീ തന്നെ കേറുവൊന്നും വേണ്ട. അത് കടിക്കുകയോ വല്ലോം ചെയ്യും..'
അനിലാമ്മായി എന്നെ തടഞ്ഞു
'പേടിക്കണ്ട. മരപ്പട്ടിയെ ഒക്കെ ഞാൻ കുറേ പിടിച്ചിട്ടുണ്ട്..'
ഞാൻ ചെറുതായി ഒന്ന് തള്ളി. ഞങ്ങളുടെ നാട്ടിൽ മരപ്പട്ടി അധികം അങ്ങനെ കാണാറില്ല. ഇതിനെ ഒക്കെ കണ്ടു പരിചയം ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് അമ്മായി എന്നെ മേലെ കയറ്റാൻ സമ്മതിച്ചത്..
വീടിന് പിൻവശത്തുള്ള ഒരു ചെറിയ അറയുണ്ട്. അതിന് കതകോ ഒന്നും തന്നെ ഇല്ല. ചൂട്ടും വിറകും ഒക്കെ വെയിൽ കൊള്ളാതെ ഇരിക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ അറ. അതിന്റെ ഭിത്തിയോട് ചേർന്നു ഒരു ചെറിയ കിളിവാതിൽ ഉണ്ട്. അതിലൂടെ കയറി മച്ചിന്റെ മേലെ കയറാം. ആ കിളിവാതിൽ തുറന്നു കിടക്കുക ആയിരുന്നു. അപ്പോൾ അത് വഴി ആകണം എത് ജന്തു ആണോ അകത്തുള്ളത്, അത് ഉള്ളിൽ കയറിയത്..
താഴെ കിടന്ന വിറകിൽ നിന്ന് ഒരെണ്ണം എടുത്തു കയ്യിൽ പിടിച്ചു ആ ചെറിയ വാതിലിലൂടെ ഞാൻ അകത്തേക്ക് നൂണ്ടു കയറി. അകത്തു നല്ല ഇരുട്ടാണ്. അത് മനസ്സിലാക്കി അമ്മായി എനിക്ക് ഒരു ടോർച്ച് തന്നിരുന്നു..
'ഡാ സൂക്ഷിച്ചു..'
ഞാൻ അകത്തേക്ക് കയറി തുടങ്ങിയപ്പോൾ ജാനു ചേച്ചി പറഞ്ഞു. ഞാൻ തിരിഞ്ഞു ചേച്ചിയെ നോക്കി. ചേച്ചി താഴെ ആയത്
💬 Comments
View all comments