Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ഉണ്ടേൽ മാത്രം ഒന്നും പറയില്ല. അല്ലേൽ എപ്പോളും എന്തേലും പറഞ്ഞു എന്നെ കളിയാക്കും..'
ഗായത്രി പറഞ്ഞു
'ചേച്ചിയും തിരിച്ചു കളിയാക്കണം..'
ഞാൻ പറഞ്ഞു
'ഞാൻ എങ്ങനാ അവർ കളിയാക്കുന്ന പോലെ തിരിച്ചു കളിയാക്കുന്നെ ..?
ഗായത്രി ചേച്ചി എന്നോട് ചോദിച്ചു
'ഇങ്ങോട്ട് കളിയാക്കുന്നവരെ തിരിച്ചു കളിയാക്കണം. അതിന് പാവം പിടിച്ചു ഇരുന്നിട്ട് ഒന്നും കാര്യമില്ല..'
ഞാൻ പറഞ്ഞു
'എനിക്ക് സൗന്ദര്യം ഇല്ലെന്ന് പറഞ്ഞാ എപ്പോളും കളിയാക്കുന്നെ.. ഞാൻ പിന്നെ തിരിച്ചു എന്ത് പറഞ്ഞു കളിയാക്കും..'
ഗായത്രി ചേച്ചിയുടെ മുഖം ഒന്ന് വല്ലാതെയായി
'അത് പോലെ തന്നെ തിരിച്ചു കളിയാക്കണം. ചേച്ചിക്ക് ഒരു സൗന്ദര്യം ഉണ്ട്. എന്തായാലും അവളെക്കാൾ ഉണ്ട്. അത് പറഞ്ഞു കളിയാക്കണം..'
ഞാൻ പറഞ്ഞു
'ആര്..? ആര്യയെക്കാളോ...? ഒന്ന് പോടാ..'
ഗായത്രി ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു
'ആ. എന്താ ഇല്ലേ..? എനിക്ക് അങ്ങനെ ആണ് തോന്നിയിട്ട് ഉള്ളെ..'
ഞാൻ പറഞ്ഞു
'പോടാ...'
അത്രയും നാൾ ചേച്ചിയുടെ മുഖത്ത് കാണാത്ത ഒരു വെട്ടം ഞാൻ അപ്പോൾ കണ്ടു.
'ഞാൻ നുണ പറഞ്ഞത് അല്ല..'
ഞാൻ പറഞ്ഞു
'ആര്യയെക്കാൾ സുന്ദരി ആണോ ഞാൻ....?
തിളങ്ങുന്ന കണ്ണുകളോടെ ഗായത്രി ചേച്ചി എന്നോട് ചോദിച്ചു
'ആണെന്ന്.. എന്നെ വിശ്വാസം ഇല്ലേ ..?
കള്ളം ആണ് ഞാൻ പറഞ്ഞത് എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ആര്യ ചേച്ചിയുടെ അത്ര സൗന്ദര്യം ഒന്നും ഗായത്രി ചേച്ചിക്ക് ഇല്ല. അങ്ങനെ ആരും പറയുകയും ഇല്ല. പക്ഷെ ചേച്ചിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോ എനിക്ക് ആ കള്ളത്തിൽ പിടിച്ചു നിൽക്കാൻ ആണ് തോന്നിയത്..
'നീ വെറുതെ
💬 Comments
View all comments