Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
പറയുവാ...?
ഗായത്രി ചേച്ചി വിശ്വാസം വരാതെ എന്നോട് പിന്നെയും ചോദിച്ചു. ചേച്ചിക്ക് എന്റെ നാവിൽ നിന്ന് അത് പിന്നെയും കേൾക്കുമ്പോ ഒരു സുഖം കിട്ടുന്നുണ്ട്
'അല്ലെന്ന്.. ചേച്ചി തന്നെയാ ആര്യയെക്കാൾ സുന്ദരി..'
ഞാൻ പറഞ്ഞു
'കല്ലുവിനേക്കാളോ...?
ഗായത്രി ചേച്ചി പിന്നെയും ചോദിച്ചു. കല്യാണി ചേച്ചിയെക്കാൾ സുന്ദരി ആണ് ഗായത്രി ചേച്ചി എന്ന് കണ്ണ് പൊട്ടൻ പോലും പറയില്ല. കല്ലു ചേച്ചിയെക്കാൾ ഭംഗി ഉണ്ടെന്ന് പറയാൻ ഒരു പെണ്ണ് ഉണ്ടേൽ അത് ശിവേച്ചി ആണ്
'കല്ലു ചേച്ചിയുടെ അത്രേം ഇല്ല. പക്ഷെ ആര്യ ചേച്ചിയെക്കാൾ ഉണ്ട്..'
ഞാൻ പറഞ്ഞു
അങ്ങനെ പറഞ്ഞപ്പോ ചേച്ചിക്ക് വിഷമം ആകുമോ എന്നെനിക്ക് പേടി ഉണ്ടായിരുന്നു. പക്ഷെ ചേച്ചിക്ക് കൂടുതൽ സന്തോഷം ആകുവാണ് ചെയ്‍തത്. രണ്ട് പേരെക്കാളും സുന്ദരി ആണെന്ന് പറഞ്ഞാൽ ഞാൻ വെറുതെ സുഖിപ്പിക്കാൻ പറഞ്ഞത് ആണെന്ന് ചേച്ചി കരുതിയേനെ. ഇതിപ്പോ കല്ലുവിന്റെ അത്രയും സുന്ദരി അല്ലെന്ന് പറഞ്ഞത് കൊണ്ട് ഞാൻ പറയുന്നതിൽ ഒരു സത്യസന്ധത ഉണ്ടെന്ന് ഗായത്രി ചേച്ചിക്ക് തോന്നി..
'നീ പറയുന്നത് ഒന്നും ഞാൻ അങ്ങോട്ട് വിശ്വസിക്കുന്നില്ല..'
ഗായത്രി ചേച്ചി പറഞ്ഞു
'അതെന്താ..? ഞാൻ എന്തിനാ കള്ളം പറയുന്നേ..?
'നീ അല്ലാതെ വേറെ ആരും ഈ പൊട്ടത്തരം പറയില്ല..'
ഗായത്രി ചേച്ചി പറഞ്ഞു
'എല്ലാരും വെറുതെ തൊലി വെളുപ്പ് മാത്രം നോക്കിയിട്ട് ആണ്. അതില്ലേൽ ആര്യ ചേച്ചി ഒന്നും ഒന്നിനും കൊള്ളൂല..'
ഞാൻ പറഞ്ഞു
'തൊലി വെളുപ്പ് അല്ലേൽ നീ പിന്നെ എന്താ നോക്കുന്നെ..? എന്റെ മോന്ത ആണോ അവളെക്കാൾ സൗന്ദര്യം ഉള്ളത്..?
ഗായത്രി ചേച്ചി ചോദിച്ചു
'മുഖത്തിന് എന്താ
💬 Comments
View all comments