0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 100.4K

അടുത്തായി ഇരുന്നു.. ചേച്ചിയുടെ കയ്യിൽ ഒരു ക്യൂട്ടസ് ഉണ്ടായിരുന്നു. അത് കാലിലെ വിരലിൽ ഇടാൻ പോകുവായിരുന്നു ചേച്ചി.. ഞാൻ വായനയിൽ മുഴുകിയത് കണ്ട് ചേച്ചി എന്നോട് ചോദിച്ചു

'എന്താടാ കപീഷേ ഇത്രയും ശ്രദ്ധിച്ചു വായിക്കുന്നേ...? നിന്റെ കഥയാ...?

ചേച്ചി എന്നെ കപീഷ് എന്ന് കളിയാക്കി വിളിച്ചു..

'അല്ല.. ഇത് കണ്ടോ.. സ്വർണം നിറയെ ഉള്ളൊരു സ്‌ഥലം ഉണ്ടെന്ന്.. ഇപ്പോളും ആളുകൾക്ക് അതെവിടെ ആണെന്ന് അറിയില്ല എന്ന്...?

ഞാൻ വായിച്ചു കൊണ്ടിരുന്ന ഭാഗം ചേച്ചിയെ കാണിച്ചു

'എടാ പൊട്ടാ അങ്ങനെ ഒരു സ്‌ഥലം ഇല്ല.. ആ എഴുതിയത് ശരിക്കും വായിച്ചു നോക്ക്.. അതൊരു സങ്കൽപ്പിക നഗരം ആണ്...'

ചേച്ചി എന്റെ കിഴുക്കി കൊണ്ട് പറഞ്ഞു

'അങ്ങനെ ആണേൽ എങ്ങനെ ഇത്രയും ആളുകൾ ഇത് അന്വേഷിച്ചു നടക്കുന്നത്...?

ഞാൻ സംശയം കൊണ്ട് ചോദിച്ചു

'അത് അവർക്ക് വട്ട്..'

ചേച്ചി ക്യൂട്ടസ് ഇടുന്നതിൽ ശ്രദ്ധ ചെലുത്തി പറഞ്ഞു

'അപ്പോൾ ഈ സ്‌ഥലം ശരിക്കും ഇല്ലേ...? എൽ ഡൊറാഡോ എന്നത് ശരിക്കും ഇല്ലാത്ത സ്‌ഥലമാ...?

ഞാൻ ആ സ്ഥലത്തിന്റെ പേര് ഉച്ചരിച്ചു

'ഉം...'

ചേച്ചി അതേയെന്ന് നീട്ടി മൂളി

'ആളുകൾക്ക് സ്വർണം എന്ന് വച്ചാൽ ഭ്രാന്ത്‌ ആയത് കൊണ്ട് ഇങ്ങനെ ഒരു കഥ കേട്ടാൽ തന്നെ അങ്ങനെ ഉണ്ടെന്ന് വച്ചു അവർ ചാടി പുറപ്പെടും..'

ശിവേച്ചി പറഞ്ഞു

'എന്തിനാ എല്ലാവരും സ്വർണ്ണത്തിന് പിറകെ പോണത്. എനിക്ക് മനസ്സിൽ ആകുന്നില്ല..'

ഞാൻ പറഞ്ഞു

'പവന് എത്രയാ രൂപ എന്ന് വല്ല ബോധവും ഉണ്ടോ മോനു...?

ചേച്ചി കണ്ണുരുട്ടി എന്നോട് ചോദിച്ചു.. ജാനു ചേച്ചിയുടെ കല്യാണം

💬 Comments

View all comments