Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
എല്ലാരും ഉള്ളത് കൊണ്ട് ചേച്ചിയോട് ശരിക്കും ഒന്ന് മിണ്ടാൻ എനിക്ക് പറ്റിയില്ല.. സ്നേഹ മോളെ കാണാതെ വന്നപ്പോൾ ശിവേച്ചിക്ക് ജസ്ന ഇത്ത മൈലാഞ്ചി ഇട്ടു കൊടുത്തു.. അത് ഇട്ടു തീരാറായപ്പോൾ ആണ് സ്നേഹേച്ചി അങ്ങോട്ട് വന്നത്
'ഞാൻ ആദ്യേ പറഞ്ഞത് അല്ലേ ഞാൻ ഇട്ടു തരാമെന്ന്..'
സ്നേഹേച്ചി പിണങ്ങി
'നിന്നേ എവിടൊക്കെ നോക്കി. നീ എവിടെ പോയി കിടക്കുവായിരുന്നു...?
ശിവേച്ചി തിരിച്ചു ചോദിച്ചു
'ഞാൻ കവല വരെ പോയതാ. രമ്യ ചേച്ചിയുടെ കൂടെ..'
സ്നേഹേച്ചി പറഞ്ഞു
'അത് നന്നായി. അത് കൊണ്ട് ഇവൾക്ക് ഇത്രേം അടിപൊളി ഡിസൈൻ കിട്ടി..'
ശിവേച്ചിയുടെ കയ്യിൽ പിടിച്ചു മൈലാഞ്ചി ഇട്ടോണ്ട് ഇരുന്ന ജസ്ന ഇത്ത സ്നേഹേച്ചിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു..
'പോ.. ഞാൻ മിണ്ടില്ല..'
സ്നേഹേച്ചി ശുണ്ഠി പിടിച്ചു പറഞ്ഞു..
'നീ പിണങ്ങാതെ.. വാ ഇവിടെ വന്നിരിക്ക്...'
ശിവേച്ചി പറഞ്ഞു.. സ്നേഹേച്ചി പിണക്കം ചെറിയ രീതിയിൽ മാറിയത് പോലെ ഒന്ന് അടുത്ത് ചെന്നിരുന്നു..
അന്ന് വൈകിട്ട് മുതൽ പാലയ്ക്കൽ ഒരുപാട് ആളുകൾ വരുന്നുണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും ഒക്കെ ആയി. പൊന്മലയിലെ ഒട്ടുമിക്ക ആളുകളെയും ഞാൻ ശരിക്കും കാണുന്നത് അന്നും പിറ്റേന്ന് കല്യാണത്തിനും വച്ചാണ്. എന്നെയും പലരും അപ്പോളാണ് കാണുന്നത്. ചിലരൊക്കെ എന്നോട് വന്നു നീ ഏതാണെന്നു ചോദിക്കുകയും ചെയ്തു.. ഞാൻ ഇന്ന വീട്ടിലെ ആണെന്ന് പറഞ്ഞപ്പോ അവർക്ക് എന്നെ മനസിലായത് പോലെ തോന്നി. കൂടുതൽ ചോദിച്ചു അവരാരും എന്നെ ബുദ്ധിമുട്ടിച്ചില്ല..
പിറ്റേന്ന് ഞാൻ രാവിലെ എഴുന്നേറ്റു. ആളുകൾ വരുന്നതിന് മുന്നേ പുഴയിൽ പോയി കുളിച്ചു. എനിക്കും ചേച്ചിക്കും പാലയ്ക്കൽ നിന്ന്
💬 Comments
View all comments