Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
പുതിയ ഉടുപ്പ് എടുത്തിരുന്നു കല്യാണം പ്രമാണിച്ചു. ഇവിടെ എല്ലാവർക്കും എടുത്തിരുന്നു. അത് ഇട്ടു രാവിലെ തന്നെ ഞാൻ പാലയ്ക്കലേക്ക് പോയി. ആദ്യം ചെന്നപ്പോ തന്നെ അനിലാമ്മായി എനിക്ക് ഇഡലിയും സാമ്പാറും ഒരു പാത്രത്തിൽ എടുത്തു തന്നു.. അത് കഴിച്ചു കഴിഞ്ഞപ്പോൾ വീട്ടിലേക്ക് ആളുകൾ വരാൻ തുടങ്ങി. പിന്നെ ഞാൻ അവർക്ക് ഇഡലി വിളമ്പുന്ന തിരക്കിലേക്ക് പോയി. പുത്തൻ ഉടുപ്പിൽ സാമ്പാർ പറ്റാതെ ഇരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു..
ഉച്ചക്ക് ആണ് മുഹൂർത്തം എങ്കിലും ശില്പ ചേച്ചിയും അമ്മയും അതിന് മുമ്പ് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി. അനിൽ മാമന്റെ കഴുകി വൃത്തിയാക്കി മുന്നിൽ പൂവെല്ലാം വച്ചു അലങ്കരിച്ച കാറിലാണ് ചേച്ചി അമ്പലത്തിലേക്ക് പോയത്. അതിന് പിന്നാലെ ഒരു ഓട്ടോയിൽ ഞാനും സ്നേഹേച്ചിയും എല്ലാം അമ്പലത്തിലേക്ക് പോയി. അവിടെ ചെന്ന പാടെ വാതിൽക്കൽ വച്ചിരുന്ന നാരങ്ങ വെള്ളം രണ്ട് ഗ്ലാസും കുടിച്ചു.
അമ്പലത്തിന്റെ ഊട്ടുപുരയുടെ അടുത്തുള്ള മുറിയിൽ ആണ് പെണ്ണ് ഒരുങ്ങുന്നത്.. ചേച്ചിമാർ എല്ലാരും അവിടെ ഉണ്ടായിരുന്നു. ആണുങ്ങൾ ആരും തന്നെ ആ പരിസരത്തു ഇല്ലായിരുന്നു. ശിവേച്ചി വെള്ളം കൊണ്ട് വരാൻ പറഞ്ഞപ്പോ ഞാൻ ഒരു തളികയിൽ എല്ലാവർക്കും ഗ്ലാസ്സിൽ നാരങ്ങ വെള്ളം എടുത്തോണ്ട് അവിടേക്ക് ചെന്നു.. അമ്മമാർ എല്ലാം കൂടി ജാനു ചേച്ചിയുടെ സാരി നേരെയാക്കുന്നഅവസാന വട്ട പണിയിൽ ആയിരുന്നു. വെള്ളം കൊടുക്കാൻ കയറിയ വഴിയിൽ ഞാൻ അകത്തേക്ക് കയറി
എന്റെ അമ്മ താഴെ ഇരുന്നു ഞൊറി പിടിക്കുന്നുണ്ട്. ചേച്ചിയുടെ ബ്ലൗസ് നേരെ ആക്കുകയാണ് അനിലാമ്മായി. പക്ഷെ എന്റെ ശ്രദ്ധ പോയത് ഉരുണ്ട് കരിക്ക് പോലെ നിൽക്കുന്ന
💬 Comments
View all comments