0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80.1K

ശിവേച്ചി എന്നെ കളിയാക്കി

'ചുക്കാമണിയോ..?

ആമി കാര്യം പിടികിട്ടാൻ വേണ്ടി ചോദിച്ചു

'അതൊന്നും നീ ഇപ്പൊ അറിയണ്ട. ഇത് ഞാൻ മാത്രം വിളിക്കുന്ന പേരാണ് എന്റെ ചെക്കനെ. നീയൊന്നും വിളിക്കണ്ട കേട്ടല്ലോ..'

ചേച്ചി ആമിയോട് പറഞ്ഞു

'ചേട്ടാ അക്കരക്ക് നീന്തുമോ..?

അതിനിടയിൽ ഞങ്ങളുടെ സംസാരം ഒന്നും ശ്രദ്ധിക്കാതെ ആയിഷ ചോദിച്ചു

'ഓ പിന്നെ എന്താ..'

ഞാൻ പറഞ്ഞു

'ടാ അക്കരെ ഒന്നും പോകണ്ട. നല്ല ഒഴുക്കുണ്ട്..'

ശിവേച്ചി എന്നെ വിലക്കി

'ഞാൻ പോകും. എനിക്ക് പേടിയില്ല..'

ഞാൻ പറഞ്ഞു

'നീ പോകണ്ട.. അത്രേ ഉള്ളു..'

ശിവേച്ചി പറഞ്ഞു

'ചേച്ചിക്ക് പേടി.. എന്നാൽ പേടി ഇല്ലാത്തൊരെ ഒട്ട് നീന്തിക്കത്തും ഇല്ല..'

ഞാൻ പറഞ്ഞു

'എനിക്ക് പേടി ആയിട്ടൊന്നുമല്ല. നിനക്ക് ഇവുടുത്തെ ഒഴുക്ക് ഒന്നും പരിചയം ഇല്ലാ. ഞാൻ അക്കരെ ഇക്കരെ ഒക്കെ കുറേ നീന്തിയിട്ട് ഉള്ളതാ..'

ശിവ പറഞ്ഞു

'ഹോ ഈ നുണ ആണ് സഹിക്കാൻ പറ്റാത്തത്..'

ഞാൻ ചെവി പൊത്തി കേൾക്കാൻ വയ്യാത്ത പോലെ വെള്ളത്തിൽ മുങ്ങി

'എന്ത് നുണ. നീ ഇവരോട് ഒക്കെ ചോദിച്ചു നോക്ക്..'

ചേച്ചി പറഞ്ഞു

'നിങ്ങൾ കണ്ടിട്ടുണ്ടോ ചേച്ചി നീന്തുന്നത്..?

ഞാൻ ആമിയോടും ആയിഷ കുട്ടിയോടും ചോദിച്ചു

'ഇല്ല..'

അവർ ഒരുമിച്ച് പറഞ്ഞു. ഞാൻ കണ്ണ് കാണിച്ചത് കൊണ്ട് ആയിഷ കുട്ടി അങ്ങനെ പറഞ്ഞു. ചേച്ചിയെ വെള്ളത്തിൽ ഇറക്കാൻ ആകും ആമിനയും എന്റെ കൂടെ നിന്നു

'എടി ദുഷ്ടകളെ.. ഇങ്ങനെ നുണ പറയുന്നോ..?

ചേച്ചി അവരോട് ചോദിച്ചു

എനിക്ക് ഓർമ ഇല്ലല്ലോ..'

ആയിഷ കുട്ടി കൈ മലർത്തി

'നിനക്ക് ഞാൻ ഓർമ്മിപ്പിച്ചു

💬 Comments

View all comments