Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
തരാം..'
ആയിഷയുടെ ചെവിയിൽ നോവാതെ നുള്ളി കൊണ്ട് ചേച്ചി പറഞ്ഞു
'നുണച്ചി പാറു..'
ഞാൻ ശിവേച്ചിയെ വിളിച്ചു. പാറു അല്ലെങ്കിൽ പാർവതി എന്ന് ചേച്ചിയെ വീട്ടിൽ വിളിക്കുന്നത് ആണ്. അതും അച്ഛനും മുത്തശ്ശിയും മാത്രം.. ഞാൻ ഒരു പ്രാസത്തിനു അത് അങ്ങ് കേറി വിളിച്ചു
'നുണച്ചി നിന്റെ ആയിഷ കുട്ടിയും അവളുടെ ചേച്ചിയും ആണ്..'
ചേച്ചി പറഞ്ഞു
'പണ്ട് ചെറുപ്പത്തിൽ എങ്ങാണ്ട് കുറച്ചു നീന്തിയത് വച്ചു ഇപ്പോളും പൊങ്ങച്ചം പറയുന്നത് ശരിയല്ല കേട്ടോ..'
ഞാൻ ചേച്ചിയെ വാശി കയറ്റാൻ തുടങ്ങി
'എപ്പോ നീന്തിയാലും ഞാൻ നിന്നെക്കാൾ നന്നായി നീന്തും..'
ചേച്ചി പറഞ്ഞു
'ഉവ്വാ. ക്രിക്കറ്റിൽ തോൽപ്പിച്ച പോലെ ഇവിടെയും ഞാൻ തോൽപ്പിക്കുമെന്ന് പേടി ഉള്ളോണ്ടല്ലേ എന്റെ കൂടെ ഇറങ്ങാത്തത്..?
ഞാൻ ഒരു കൊളുത്തുന്ന നമ്പർ ഇട്ടു. അതിൽ ചേച്ചി എന്തായാലും വീഴും
'ക്രിക്കറ്റിൽ എന്ത്.. എനിക്കെന്താ നിന്നേ പേടി ആണോ..?
ചേച്ചിയുടെ തമാശ സംസാരം പെട്ടന്ന് നിന്നു. ഇപ്പൊ കുറച്ചു ഗൗരവം ഉണ്ട്
'ഇപ്പൊ ക്രിക്കറ്റ് കളിക്കാൻ വരാറില്ലല്ലോ.. അത് ഞാൻ എറിഞ്ഞു കാൽ ഒടിക്കുമെന്ന് പേടിച്ചിട്ടല്ലേ ചേച്ചി..?
ഞാൻ കളിയാക്കി ചോദിച്ചു
'പിന്നെ അതിന് നീയാരാ സഹീർ ഖാനോ..? സ്കൂൾ തുറന്ന കൊണ്ടാണ് പിന്നെ കളിക്കാത്തത്. അല്ലാതെ നിന്നേ പേടിച്ചിട്ട് ഒന്നുമല്ല..'
ശിവേച്ചിയുടെ മുഖം ചുവന്നു വന്നിരുന്നു. ക്രിക്കറ്റ് കളി ഓർമിപ്പിച്ചത് ചേച്ചിയെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്
'ഇനി അങ്ങനെ പറഞ്ഞാൽ മതി. ശരി സമ്മതിച്ചു. ചേച്ചി എന്നേക്കാൾ നന്നായി നീന്തും. സമ്മതിച്ചു കൊടുത്തേക്കാം അല്ലേ ആയിഷ മോളു..'
ഞാൻ ചേച്ചിയെ കളിയാക്കുന്ന തരത്തിൽ തന്നെ സംസാരിച്ചു.
💬 Comments
View all comments