Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
ശിവയുടെ വാശി കൂടി
'ഞാൻ നിന്നേ നീന്തി തോൽപ്പിച്ചാൽ പിന്നെ നിന്നെ ചുക്കാമണി എന്ന് മാത്രേ വിളിക്കൂ. അത് സമ്മതം ആണോ..?
ചേച്ചി കുറച്ചു അരിശത്തോടെ പറഞ്ഞു
'അത് തോൽപ്പിച്ചാൽ അല്ലേ..?
ഞാൻ ആത്മവിശ്വാസത്തിൽ പറഞ്ഞു
'എന്നാ വാ കാണാം...'
പൊടുന്നനെ ശിവേച്ചി എഴുന്നേറ്റ് ഒറ്റ ചാട്ടം വെള്ളത്തിലേക്ക്.. ചേച്ചി ചാടുമെന്ന് എനിക്ക് ഉറപ്പ് ഇല്ലായിരുന്നു. എന്റെ വാശി പിടിപ്പിക്കൽ ഏറ്റിട്ടുണ്ട്
'എന്നാ വാ.. അക്കരെ പോയിട്ട് ഇക്കരെ ആദ്യം വരുന്ന ആൾ ജയിക്കും..'
ഞാൻ പറഞ്ഞു
'നീ നീന്തുമോ അത്രയും. എനിക്ക് നിന്നേ ഓർത്താ പേടി..'
ചേച്ചി എന്നെ നോക്കി പറഞ്ഞു
ഒരു പച്ച ചുരിദാർ ആണ് ചേച്ചിയുടെ വേഷം. അത് വെള്ളത്തിൽ നനഞ്ഞു ഒട്ടി പിടിച്ചു. കഴുത്തു വരെ ചേച്ചി മുങ്ങിയത് പോലെ ആണ് നിൽക്കുന്നത് എങ്കിലും ശരീരത്തിന്റെ അളവ് എനിക്ക് വെള്ളത്തിൽ കൂടി തന്നെ അറിയാം. ശരിക്കും ഭ്രമിപ്പിക്കുന്ന അളവഴകുകൾ..
'ഞാൻ നീന്തും.. എന്നെ ഓർത്ത് പേടിക്കണ്ട..'
'തോറ്റാൽ നീ പിന്നെ ഇവിടെ ചുക്കാമണി ആണേ. ഞാൻ ഇവിടെ എല്ലാരോടും പറഞ്ഞു കൊടുക്കുവേം ചെയ്യും..'
ചേച്ചിക്ക് നല്ല വാശി ഉണ്ട്
'സമ്മതിച്ചു. ഞാൻ ജയിച്ചാൽ ഞാനും എനിക്ക് ഇഷ്ടം ഉള്ളതെ പിന്നെ വിളിക്കൂ. ചേച്ചി ചേച്ചി എന്ന് വിളിക്കില്ല..'
ഞാനും പറഞ്ഞു
'കാണാം...'
ചേച്ചി പറഞ്ഞു
അങ്ങനെ വാശിയുടെ മേലേ ഞങ്ങൾ നീന്തൽ മത്സരം തുടങ്ങി. വിധികർത്താക്കൾ ആയി ആയിഷയും ആമിനയും പടവിൽ ഇരുന്നു..
'വൺ.. ടൂ.. തിറി..'
ആയിഷക്കുട്ടിയുടെ തിറിയിൽ ഞങ്ങൾ മത്സരം ആരംഭിച്ചു..
പടവിലെ കല്ലിൽ ചവുട്ടി ഞാൻ മുന്നിലേക്ക്
💬 Comments
View all comments