0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80.1K

കുതിച്ചു. എന്റെ ഒപ്പം തന്നെ ശിവേച്ചിയും.. ക്രിക്കറ്റ് പോലെ ചേച്ചിയെ എളുപ്പം തോൽപ്പിക്കാമെന്ന് ഞാൻ കരുതിയിരുന്നു. പക്ഷെ വെള്ളത്തിൽ ചേച്ചി സ്വയം പറഞ്ഞത് പോലെ തന്നെ പുലി ആണെന്ന് എനിക്ക് മനസിലായി. ഞാൻ ആഞ്ഞു നീന്തിയിട്ടും ചേച്ചി എന്റെ ഒപ്പം പിടിക്കുന്നുണ്ട്.. പരസ്പരം വിട്ട് കൊടുക്കാതെ ഞങ്ങൾ വാശിക്ക് അക്കരക്ക് നീന്തി..

ഏകദേശം ഒരേപോലെ ആണ് അക്കരെ ഞങ്ങൾ എത്തിയത്. അക്കരെ പടവ് കെട്ടിയിട്ടില്ല. മണ്ണ് കൊണ്ടുള്ള തിട്ട ആണ്. ചുറ്റും കാട് പിടിച്ചു കിടക്കുന്നു. വീടുകൾ ഒന്നും ഈ ഭാഗത്ത്‌ ഇല്ലെന്ന് തോന്നുന്നു.. ആ മണ്ണിൽ തൊട്ട് ഞാൻ പിന്നിലേക്ക് നീന്തി. ശിവേച്ചി ആണേൽ അക്കരെ വലിഞ്ഞു കയറി കുറച്ചു മുന്നോട്ടു ഓടിയിട്ട് തിരിച്ചു ഓടി വന്നു വെള്ളത്തിലേക്ക് ചാടി.. ആ ചാട്ടത്തിൽ തന്നെ കൂടെ ഊളയിട്ടു.. കുറച്ചു നേരത്തേക്ക് ഞാൻ ചേച്ചിയെ കണ്ടില്ല.. പിന്നെ ചേച്ചി തല പൊക്കുന്നത് എന്നേക്കാൾ കുറച്ചു മുന്നിലാണ്.. ശിവേച്ചിയുടെ ആ തന്ത്രം കൊള്ളാമായിരുന്നു എന്നെനിക്ക് തോന്നി. ഞാൻ സർവ്വ ശക്തിയും എടുത്തു നീന്തി ഒരുവിധം ചേച്ചിയുടെ ഒപ്പം എത്തി..

ഇപ്പൊ ഞങ്ങൾ ആറിന്റെ നടുക്കാണ്. അങ്ങോട്ട് വാശി പുറത്ത് നീന്തിയ കൊണ്ട് ഒഴുക്ക് അധികം അറിഞ്ഞിരുന്നില്ല. ഇപ്പോ ആണേൽ ഞങ്ങൾ രണ്ട് പേരും അണച്ചു. ഒഴുക്ക് ഞങ്ങളെ ചെറുതായ് നീക്കി കൊണ്ട് പോകുന്നുണ്ട്. ഞങ്ങൾ അത് കൊണ്ട് കുറച്ചു കോണിൽ ആയാണ് നീന്തുന്നത്. അണച്ചത് കൊണ്ട് ഞങ്ങൾ പതിയെ ആയി നീന്തൽ..

ശിവേച്ചി ആ സമയം മലർന്ന് കിടന്നു നീന്താൻ തുടങ്ങി. അണയ്ക്കാൻ തുടങ്ങുമ്പോ അങ്ങനെ നീന്തുന്നത് ആണ്

💬 Comments

View all comments