Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
എളുപ്പം. മലർന്ന് നീന്തുമ്പോ അണയ്ക്കില്ല. ഞാനും ചേച്ചി ചെയ്തത് പോലെ മലർന്ന് കിടന്നു നീന്താൻ തുടങ്ങി. ശിവേച്ചി ഒരു മത്സ്യകന്യകയേ പോലെ കൈകൾ വിടർത്തി വച്ചു കാലുകൾ കൊണ്ട് താളം അടിച്ചു പിന്നിലേക്ക് നീന്തി..
'ക്ഷീണിച്ചോടാ....?
ചേച്ചി എന്നോട് ചോദിച്ചു
'കുറച്ചു..'
ഞാൻ പറഞ്ഞു
'ഞാൻ പറഞ്ഞതല്ലേ വേണ്ട വേണ്ട എന്ന്. ബാക്കി നീന്താൻ പറ്റുമോ നിനക്ക്..?
ചേച്ചി എന്നോട് ചോദിച്ചു
'ഹും..'
ഞാൻ മറുപടി പറഞ്ഞു
അപ്പോൾ ഞാൻ പറയാതെ തന്നെ ചേച്ചി എന്റെ അടുത്തേക്ക് നീങ്ങി ഒഴുകി വന്നു. എന്റെ ചുമലിലൂടെ കയ്യിട്ട് ചേച്ചി നീന്തുന്നതിന് ഒപ്പം എന്നെ കൊണ്ട് പോയി. ശിവേച്ചിക്ക് എന്നേക്കാൾ പൊക്കം ഉള്ളത് കൊണ്ട് ചേച്ചിയുടെ ചിറകിൽ ഇരിക്കുന്ന കുട്ടിയെ പോലെ ആയിരുന്നു ഞാൻ അപ്പോൾ. ഞാൻ അത്രക്ക് അണച്ചില്ല എങ്കിലും ചേച്ചിയുടെ ദേഹത്തോട് ചേർന്നു കിടന്നു പതിയെ നീന്തി
ആ ജലോപരിതലത്തിൽ ഞങ്ങൾ ഒരു മെത്തയിൽ കിടക്കുന്നത് പോലെ ചേർന്നു കിടന്നു. പതിയെ പതിയെ ഞങ്ങൾ പിന്നിലേക്ക് നീന്തുന്നുണ്ട് എന്ന വ്യത്യാസം മാത്രം.. അന്ന് ഒരുമിക്കാൻ കിടക്കാൻ ചേച്ചി കൂട്ടാക്കിയില്ല എങ്കിലും ഇങ്ങനെ എങ്കിലും എനിക്ക് അതിന് കഴിഞ്ഞല്ലോ.. എനിക്ക് ഉള്ളിൽ സന്തോഷം തിരതല്ലി
'ടാ നീ ഇവിടെ പണ്ട് മുങ്ങി മരിച്ച ഒരു പെൺകുട്ടിയെ പറ്റി കേട്ടിട്ടുണ്ടോ..?
ആറിന്റെ നടുവിൽ വച്ചു ശിവേച്ചി എന്നോട് അസാധാരണമായ രീതിയിൽ ചോദിച്ചു
'ഇല്ല..'
ഞാൻ പറഞ്ഞു
'നീ കേട്ടിട്ടേ ഇല്ല..? ഇവിടെ അങ്ങനൊരു സംഭവം നടന്നിട്ട് ഉണ്ട്..'
ചേച്ചി പറഞ്ഞു
'ശരിക്കും..?
ഞാൻ ചോദിച്ചു
'അതേ. ദേ ആ അക്കരെ
💬 Comments
View all comments