0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80.1K

ആയിരുന്നു അവളുടെ വീട്. അവിടെ അവരുടെ വീട് മാത്രമേ ഉണ്ടായിരുന്നുള്ളു.. അങ്ങനെ ഒരു ദിവസം കുളിക്കാൻ വേണ്ടി വെള്ളത്തിൽ ഇറങ്ങിയ അവളെ പിന്നെ ആരും കണ്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും നീന്തിയ അവളെ നമ്മുടെ ഇവിടുള്ളോർ ഇടയ്ക്ക് കണ്ടിരുന്നു. പിന്നെ കുറച്ചു കഴിഞ്ഞു അവളെ കാണാതെ ആയി..'

ചേച്ചി ഒരു പ്രേതകഥയുടെ തുടക്കം എന്ന പോലെ പറയാൻ തുടങ്ങി

'എന്നിട്ട്....?

ഞാൻ ചോദിച്ചു

'പിന്നെ അവളെ കാണുന്നത് മൂന്ന് ദിവസം കഴിഞ്ഞു ആണ്. നമ്മുടെ കടവിൽ ആണ് അവൾ പൊന്തിയത്. പകുതി മീൻ തിന്ന്. കണ്ണെല്ലാം പുറത്തേക്ക് തള്ളി..'

ശിവേച്ചി പറഞ്ഞു

'ചേച്ചി കണ്ടിരുന്നോ..?

കണ്ട ആളുകൾ ഇങ്ങനെ ആണ് എല്ലാവരോടും പറഞ്ഞത്

'എന്നിട്ട്...?

'അവൾ മരിച്ചു കഴിഞ്ഞു ആ വീട്ടിൽ പിന്നെ ആരും താമസിക്കാതെ ആയി. അവിടെ മുഴുവൻ കാടായി. ഇപ്പൊ കാണുന്ന പോലെ.'

'ഞാൻ പക്ഷെ അവിടെ വീട് ഒന്നും കണ്ടില്ലല്ലോ..?

ഞാൻ ചോദിച്ചു

'അതൊക്കെ വർഷങ്ങൾ മുന്നേ അല്ലേ. ഇപ്പൊ അതൊക്കെ നശിച്ചു പോയി..'

ചേച്ചി കഥ തുടർന്ന്

'പിന്നെ അന്ന് തൊട്ട് ഇവിടെ കുളിക്കുന്നവർക്ക് ആ പെണ്ണിന്റെ ശല്യം ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ഒറ്റയ്ക്ക് നീന്തിയാൽ.. ചിലരെ ഒക്കെ അങ്ങ് ആഴത്തിലേക്ക് വലിച്ചോണ്ട് പോയിട്ടുമുണ്ട്..'

'അപ്പോൾ ചേച്ചി നീന്തിയപ്പോ അവൾ ശല്യപ്പെടുത്തിയിട്ട് ഉണ്ടോ..?

ഞാൻ ചോദിച്ചു

'ഞാൻ ഒറ്റയ്ക്ക് നീന്തിയിട്ടില്ല. ജാനു കാണും. അല്ലേൽ മായ ചിറ്റ.. ആരേലും കൂടെ കാണും. നീ തന്നെ നീന്തണ്ട എന്ന് ഞാൻ അതല്ലേ പറഞ്ഞത്..'

ശിവേച്ചി പറഞ്ഞു

'അത് കൊണ്ടാണോ..? ഞാൻ കരുതി എനിക്ക് നീന്താൻ പറ്റില്ല

💬 Comments

View all comments