Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
എന്ന് കരുതിയിട്ട് ആണെന്ന്..'
'അതും ഉണ്ട്..'
'അപ്പോൾ ഒറ്റയ്ക്ക് നീന്ധിയാലേ പ്രശ്നം ഉള്ളല്ലേ...?
ഞാൻ കഥ വിശ്വസിച്ചത് പോലെ ചോദിച്ചു
'അതേ. പക്ഷെ ചിലപ്പോൾ ആൾ ഉണ്ടേലും അവൾ ശല്യം ചെയ്യും.. കൂടെ നീന്തുന്ന ആളിന്റെ ദേഹത്തു അവൾ കയറും..'
ചേച്ചി കഥ തുടർന്നു
'എന്നിട്ട്..?
'എന്നിട്ട് അവളുടെ ആത്മാവ് കയറിയ ദേഹം മറ്റേ ആളുടെ ഒപ്പം നീന്തും. എന്നിട്ട് അവളുടെ കഥ അവരോട് പറയും. കഥ തീർന്ന് കഴിയുമ്പോ...'
ചേച്ചി അവിടെ മനഃപൂർവം ഒരു നിർത്തൽ ഇട്ടു
'തീർന്നു കഴിയുമ്പോ..?
ഞാൻ ചോദിച്ചു..
'അവൾ അവളുടെ പല്ല് കാണിച്ചു ചിരിക്കും. എന്നിട്ട് അവരെ ഈ വെള്ളത്തിലേക്ക് വലിച്ചു കൊണ്ട് പോകും.. കൊല്ലും..'
അത് പറയുമ്പോ അത്രയും നേരം കഥ പറഞ്ഞ ശബ്ദം അല്ലായിരുന്നു ചേച്ചിക്ക്. ഞാൻ അത് ശ്രദ്ധിച്ചു.. ഞാൻ തല വെട്ടിച്ചു ചേച്ചിയെ നോക്കി..
കണ്ണുകൾ തുറിച്ചു ഒരു പേടിപ്പെടുന്ന വണ്ണമുള്ള ഒരു ചിരിയോടെ ശിവദ എന്നെ നോക്കി. അവളുടെ പച്ച നിറമുള്ള കൃഷ്ണമണി എന്നെ തന്നെ നോക്കുന്നു.. അതിന് പതിവിലും നിറം കൂടുതൽ ഉണ്ടോ..? കൃഷ്ണമണിക്ക് ചുറ്റും ചെറിയ ചുവപ്പുണ്ട്.. ചേച്ചിയുടെ വായ ഇര എടുക്കാൻ എന്നോണം മെല്ലെ തുറന്നു വന്നു. പിന്നെ ഒരു അലർച്ചയോടെ എന്റെ മേലേക്ക് അവൾ ചാടി.. - ഒരു യക്ഷിയുടെ കരുത്തോടെ....
💬 Comments
View all comments