Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
കുറച്ചു പാടാണ്. നിനക്ക് അനഘയെ തന്നെ ഒന്ന് നോക്കി കൂടെ. എനിക്ക് പെട്ടന്ന് വളഞ്ഞല്ലോ. അപ്പോൾ നിനക്കും വളയും..'
ഞാൻ അവന്റെ മനസിന്റെ ഗതി തിരിച്ചു വിടാൻ ശ്രമിച്ചു
'അനഘയോട് ഞാൻ ഒമ്പതിലും പത്തിലും ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അവൾ ഇഷ്ടം അല്ലെന്ന് പറഞ്ഞു. വേറെ കുറേ പേരോടു പക്ഷെ അവൾ തിരിച്ചു ഇഷ്ടം ആണെന്നും പറഞ്ഞു. പൂറിമോൾ..'
അലൻ ദേഷ്യത്തിൽ പറഞ്ഞു.
'നമുക്ക് ഒന്നൂടെ ഒന്ന് ട്രൈ ചെയ്യാം..'
ഞാൻ അവന്റെ മനസ്സ് അനഘയിലേക്ക് ആക്കാൻ ശ്രമിച്ചു. അത് പിന്നെയും നടക്കുവുന്ന കേസ് ആണ്..
'എന്താ അവിടെ...?
പെട്ടന്ന് ആണ് ക്ലാസ്സ് നടുങ്ങിയത് പോലെ ഒരൊച്ച. മീനു ടീച്ചറുടെ ആണ്.. ഞങ്ങൾ സംസാരിക്കുന്നത് അവർ കേട്ടെന്ന് തോന്നുന്നു. കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ ഞാൻ സംസാരിക്കുന്നത്. അവർ ദേഷ്യത്തിൽ ലാസ്റ്റ് ബെഞ്ചിലേക്ക് വന്നു
സ്റ്റാൻഡപ്പ് ..'
ഏതോ യുദ്ധമുഖത്ത് എന്ന പോലെ അവർ എന്നെ നോക്കി അലറി. ഞാൻ എഴുന്നേറ്റു
'ഞാൻ ഇവിടെ കാര്യമായി പഠിപ്പിക്കുമ്പോ ആണോ നിന്റെ ഒടുക്കത്തെ വർത്താനം. എത്ര നേരമായി ഞാൻ നോട്ട് ചെയ്യുന്നു. ഇപ്പോ തീരും ഇപ്പൊ തീരും എന്ന് വച്ചു പിടിക്കാതെ ഇരുന്നപ്പോ നീ നിർത്തുന്നുമില്ലല്ലോ..'
അവർ എന്റെ അടുത്തേക്ക് വന്നു എന്റെ കയ്യിൽ പിടിച്ചു നുള്ളി. നല്ല നഖം ഉണ്ട് ഇവർക്ക്. പൊന്നീച്ച പാറുന്ന വേദന
'ടീച്ചർ .. ഞാൻ മിണ്ടിയില്ല ..'
ഞാൻ വെറുതെ ഒരു നുണ പറഞ്ഞു. എന്തേലും പറയണ്ടേ.
'കള്ളത്തരം പറയുന്നോ ..?
മീനു ടീച്ചറുടെ അലർച്ച പിന്നെയും കൂടി. കൂട്ടത്തിൽ പിച്ചിന്റെ
💬 Comments
View all comments