Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
കയറും എന്നതോർത്തു ഞാൻ ടെൻഷൻ അടിക്കാനും തുടങ്ങി.. അത് സ്നേഹ ചേച്ചി കണ്ടു പിടിച്ചു എന്ന് തോന്നുന്നു 'എന്താടാ മുഖത്ത് ഒരു പരുങ്ങൽ...?
കിടക്കാൻ നേരത്ത് സ്നേഹ ചേച്ചി എന്നോട് ചോദിച്ചു 'ഒന്നുമില്ല ചേച്ചി..' ഞാൻ പറഞ്ഞു 'എന്തോ ഉണ്ടല്ലോ.. സ്കൂളിൽ നിന്ന് വന്നപ്പോൾ തൊട്ട് എന്തോ ഒരു മ്ലാനത..?
സ്നേഹ ചേച്ചി അർഥം വച്ച് ചോദിച്ചു.. 'ചേച്ചിക്ക് വെറുതെ തോന്നുന്നതാ..' ഞാൻ പറഞ്ഞു 'സ്കൂളിൽ വല്ല തല്ലും ഉണ്ടാക്കിയോ..? സ്നേഹ ചേച്ചി പെട്ടന്ന് അത് ചോദിച്ചപ്പോൾ ഞാനൊന്ന് ഞെട്ടി.
ചേച്ചി പക്ഷെ വെറുതെ ഒന്ന് കൊളുത്തു എറിഞ്ഞതാണ്. 'ഇല്ല..' അത് പറഞ്ഞിട്ട് ഞാൻ പുതപ്പ് പതിയെ എന്റെ മുഖം വഴി മൂടി കിടന്നു കട്ടിലിന് താഴെ പായ വിരിച്ചിട്ട് ചേച്ചിയും കിടന്നു..
കുറച്ചു നേരം കഴിഞ്ഞു ചേച്ചി ഞാൻ ഉറങ്ങിയോ എന്നറിയാൻ പിന്നെയും അതിൽ പിടിച്ചു ഒരു ചോദ്യം കൂടി എറിഞ്ഞു. പക്ഷെ ഉത്തരം കൊടുക്കാതെ ഞാൻ ഉറങ്ങിയത് പോലെ അഭിനയിച്ചു.
ക്ലാസിൽ കയറുന്നത് ഒരു പ്രശ്നം തന്നെ ആയിരുന്നു. അതിന് ഒരു പ്രതിവിധി കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ഭാഗ്യത്തിന് അടുത്ത ദിവസം ക്ലാസ്സ് ഉണ്ടായിരുന്നില്ല.
സ്കൂളിൽ സ്പോർട്സ് ആയിരുന്നു. അത് കൊണ്ട് തന്നെ പഠിപ്പിക്കൽ ഒന്നും തന്നെ ഇല്ല. തൽക്കാലത്തേക്ക് ഞാൻ രക്ഷപ്പെട്ടു എന്ന് എനിക്ക് തോന്നി..
സ്പോർട്സ്ൽ ഞാൻ ഓട്ട മത്സരത്തിന് പേര് കൊടുത്തിരുന്നു. ഉച്ച കഴിഞ്ഞു ആയിരുന്നു ഓട്ട മത്സരം. പേര് കൊടുത്ത എല്ലാവരെയും ഒരുമിച്ച് നിർത്തി മൂന്ന് ഗ്രൂപ്പ് ആയി തിരിച്ചു ഓടിച്ചു അതിൽ മുന്നിൽ എത്തിയ ഏതാനും
💬 Comments
View all comments