0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 82.5K

സാധ്യത ഉണ്ടെന്നാണ് ധരിച്ചു വച്ചിരിക്കുന്നത്.. കുറച്ചു കഴിഞ്ഞു എനിക്കും തോന്നി തുടങ്ങി.. ഇവനേ ഓടി തോൽപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

അവന്റെ കാൽ തന്നെ നല്ല നീളം ഉണ്ട്.. ഞാൻ ജയിക്കാൻ പോണില്ല ആ ഒരു ചിന്തയിൽ ഞാൻ മത്സരിക്കാൻ തയ്യാറായി സ്റ്റാർട്ടിങ് പോയിന്റിൽ വന്നു ചെരുപ്പൂരി നിന്നു.

ഗ്രൗണ്ടിന് ചുറ്റും ഓട്ട മത്സരം കാണാൻ പിള്ളേർ തടിച്ചു കൂടിയിട്ടുണ്ട്. ആഷിക അങ്ങേ അറ്റത്തു നിൽക്കുന്നത് എനിക്ക് കാണാം. കൂട്ടുകാരിയോട് എന്തോ പറഞ്ഞു അവൾ ചിരിക്കുന്നുണ്ട്.

അവൾ എനിക്ക് ആശംസ അറിയിച്ചത് വെറുതെ ആണെന്ന് എനിക്ക് തോന്നി. അവളുടെ കാമുകൻ അയ്യപ്പൻ ജയിക്കാൻ ആയിരിക്കും അവൾ ആഗ്രഹിക്കുക. എന്നോട് വെറുതെ ഒരു പേരിന് പറഞ്ഞു.

അത്രേ ഉള്ളു. നിരാശയോടെ ഞാൻ അത് മനസ്സിലാക്കി. എന്റെ മനസ്സ് ഇങ്ങനെ പലയിടത്തു കിടന്നു കറങ്ങി കൊണ്ടിരിക്കുമ്പോൾ തന്നെ മത്സരം സ്റ്റാർട്ട് ആയി.

ജയിക്കുമെന്ന് വലിയ പ്രതീക്ഷ ഇല്ലാത്ത ഞാൻ ഒരല്പം താമസിച്ചു ആണ് ഓടി തുടങ്ങിയത്. കാരണം തോറ്റാൽ അത് ഒരു കാരണമായി പറയാമല്ലോ.

എന്റെ കൂർമ്മ ബുദ്ധി ചിലപ്പോ ഇങ്ങനെ ഒക്കെ ആയിരിക്കും പ്രവർത്തിക്കുന്നത്.. എന്തായാലും മത്സരിച്ചു പോയത് കൊണ്ട് ഞാനും എല്ലാവരുടെയും കൂടെ ഓടി തുടങ്ങി.

ആ കൂട്ടത്തിൽ മത്സരിച്ചവരിൽ ഞാൻ ആയിരുന്നു ഏറ്റവും ചെറുത്. ഓട്ട മത്സരം പൊക്കം ഉള്ളവരുടെ ആണെന്ന് പൊതുവെ ഒരു തെറ്റിദ്ധാരണ ഉണ്ട്.

പക്ഷെ വേഗത ഉള്ള കാലുകൾ ആണ് മത്സരം ജയിക്കുന്നത്. ലാപ് പകുതി വരെയും ഏറ്റവും പുറകിൽ ആയിരുന്ന ഞാൻ പതുക്കെ പതുക്കെ മുന്നോട്ടു കേറാൻ തുടങ്ങി.

വേഗത ഉള്ള

💬 Comments

View all comments