Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
കാലുകളുടെ ബലം.... നിമിഷങ്ങൾ മുന്നോട്ടു പോകുന്തോറും ഞാൻ കൂടുതൽ മുന്നോട്ടു പോയി. ഓരോരുത്തരെ ആയി പിന്തള്ളി ഞാൻ മുന്നിലേക്ക് എത്തി.
താമസിച്ചു ഓടാൻ എടുത്ത തീരുമാനത്തെ ഞാൻ ശപിച്ചു. കാരണം ആദ്യമേ തന്നെ മര്യാദക്ക് ഓടിയിരുന്നു എങ്കിൽ എനിക്ക് ജയിക്കാൻ ഒരു ചാൻസ് ഉണ്ടായിരുന്നു.
ഇപ്പൊ എനിക്ക് മുന്നിൽ ഉള്ളത് അയ്യപ്പൻ മാത്രമാണ്.. ഒരുപക്ഷെ സ്റ്റാർട്ടിങ് ട്രെബിൾ ഇല്ലായിരുന്നു എങ്കിൽ എനിക്ക് അവന്റെ മുന്നിൽ എത്താൻ പറ്റിയേനെ...
പക്ഷെ അതും സംശയം ആണ്. കാരണം അവൻ മുടിഞ്ഞ സ്പീഡിലാണ് ഓടി കൊണ്ട് ഇരിക്കുന്നത്. ഞാൻ അടുത്തെത്തി എന്ന് അറിഞ്ഞപ്പോൾ അവൻ ഓട്ടം അടുത്ത ഗിയറിൽ ആക്കിയത് പോലെ കൂടുതൽ സ്പീഡിൽ മുന്നോട്ടു കുതിച്ചു..
എനിക്ക് ആണേൽ എത്ര കുത്തി ഓടിയിട്ടും അവനെ തൊടാൻ കൂടി പറ്റുന്നില്ല.. വേഗത ഉള്ള കാലുകളാണ് മത്സരം ജയിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചിരുന്നു..
അത് ഒരു പരിധി വരെ മാത്രം ആണ് ശരി.. വേഗതയും നീളവും ഉള്ള കാലുകളെ തോൽപ്പിക്കാൻ ആണ് പ്രയാസം.. അവസാന നിമിഷം വരെ ഞാൻ പൊരുതി നോക്കി.
പക്ഷെ അയ്യപ്പൻ എനിക്ക് ഓടി തോൽപ്പിക്കാൻ പറ്റിയ തണ്ടി ആയിരുന്നില്ല.. എല്ലാ ചരക്കുകളുടെയും കയ്യടി വാങ്ങി കൂട്ടി ഒന്നാമൻ ആയി അയ്യപ്പൻ ജയിച്ചു കയറി.
അധികം വൈകാതെ രണ്ടാമൻ ആയി ഞാനും ഓടി കയറി. പക്ഷെ കയ്യടികൾ ഒക്കെയും ജയിച്ചവന് ആയിരുന്നു.. ആഷികയുടെ കയ്യടികളും അവനു തന്നെ..
ജയിക്കാൻ പറ്റാഞ്ഞതിൽ എനിക്ക് ഒരു നിരാശ ഉണ്ടായിരുന്നു. പക്ഷെ എന്റെ കൂട്ടുകാരൻ അലൻ എന്തോ ലോട്ടറി അടിച്ചത് പോലെ എന്നെ വന്നു
💬 Comments
View all comments