Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
ആരുടെയും കണ്ണിൽ പെടാതെ ഞാൻ ശബ്ദം ഉണ്ടാക്കാതെ പതിയെ അടുക്കള വശത്തു ചെന്നു. അകത്തേക്ക് കയറുന്നതിനു മുമ്പ് പെട്ടന്ന് അപ്പറേ നിന്ന് എന്തോ ശബ്ദം കേൾക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..
ഞാൻ ബാഗ് താഴെ വച്ച് പുറത്തേക്ക് ഇറങ്ങി.. എവിടെ നിന്നാണ് ശബ്ദം കേട്ടതെന്ന് പിടിയില്ല. ഞാൻ വീണ്ടും കാതോർത്തു.. ഒരു മുരൾച്ച..
അത് ആമിയുടെ വീട്ടിൽ നിന്നാണ്. വ്യക്തമായി കേൾക്കാൻ വയ്യ. പക്ഷെ ആരോ ശബ്ദം ഉണ്ടാക്കുന്നതാണ്. ആമി സ്കൂളിൽ പോയി ജസ്നിത്ത കോളേജിലും പോയി.
ആയിഷ കുട്ടി സ്കൂളിൽ നിന്ന് വരാനും ആയിട്ടില്ല. പിന്നെ വീട്ടിൽ ഉള്ളത് റംല ഇത്തയും സലീമിക്കയും ആണ്.. ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് പതുക്കെ നടന്നു.
റംല ഇത്തയുടെ വീടിന്റെ അരികിലൂടെ ഞാൻ ശബ്ദം ഉണ്ടാക്കാതെ നടന്നു. എന്റെ വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് ഞാൻ അവരുടെ വീടിന്റെ സൈഡിൽ നിക്കുന്നത് ആർക്കും കാണാൻ പറ്റില്ല.
അവരുടെ ജനലിന്റെ അടുത്ത് ചെന്നു ഞാൻ എന്റെ ചെവി വച്ച്.. അകത്തു നിന്ന് ഇപ്പൊ ഒച്ച ഒന്നും കേൾക്കുന്നില്ല. എനിക്ക് തോന്നിയത് ആകുമോ..?
ഞാൻ ചിന്തിച്ചു.. തോന്നിയത് അല്ല. ഞാൻ രണ്ട് വട്ടം കേട്ടതാണ്.. ആ എന്തേലും ആവട്ടെ.. ഞാൻ മനസ്സിൽ പറഞ്ഞു അത് വിട്ടു ഞാൻ തിരിച്ചു നടക്കാൻ തുടങ്ങുമ്പോ ആണ് പിന്നെയും അകത്തു നിന്ന് ശബ്ദം കേൾക്കുന്നത്.
ഒരു കരച്ചിൽ ആണ്.. ഒരു പെണ്ണിന്റെ കരച്ചിൽ.. അകത്തു പെണ്ണായുള്ളത് റംല ഇത്ത ആണ്.. ഇനി ഈ കരച്ചിൽ ഞാൻ ഉദ്ദേശിച്ച കരച്ചിൽ ആണോ..?
എനിക്ക് സംശയം തോന്നി.. ഞാൻ
💬 Comments
View all comments