0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 82.6K

വന്നു നിലത്തു ഇരുന്നപ്പോൾ ഞാൻ പതിയെ പോകാൻ ബാഗ് എടുത്തു 'സ്കൂളിൽ പോയില്ലേ...?

അങ്ങേര് ചോദിച്ചു 'പോയിട്ട് വരുന്ന വഴിയാ..' ഞാൻ പറഞ്ഞു 'ഇപ്പോളോ..? നിന്റെ വീട് എവിടെടാ..? മൂപ്പര് ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുന്ന ലക്ഷണമില്ല 'പിച്ചിക്കാവിൽ..'

ഞാൻ മറുപടി പറഞ്ഞു ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി 'നീ പിച്ചിക്കാവിൽ എവിടെടാ..? അവസാന ചോദ്യം കേട്ടില്ല എന്ന് നടിച്ചു ഞാൻ പുറത്തിറങ്ങി വീട്ടിലേക്ക് നടന്നു.

ഇനി വേറെ എവിടെയും പോയി ഇരിക്കാനില്ല. വീട്ടിലേക്ക് തന്നെ പോകാം. അമ്മ തയ്യൽ കഴിഞ്ഞു വരാറായില്ല. സ്നേഹ ചേച്ചിയും കോളേജ് കഴിഞ്ഞു വന്നിട്ടില്ല.

അത് കൊണ്ട് ഞാൻ നേരത്തെ വന്നാലും ആരും ഒന്നും അറിയില്ല അപ്പുറെ വഴി കൂടെ വന്നാൽ പാലയ്ക്കൽ ആരെങ്കിലും കാണും. പിന്നെ നേരത്തെ വന്നത് എന്തിനെന്ന് പറയണം.

ഈ വഴി ആണേൽ ഗോപു ചേച്ചിയുടെ വീട് വഴി ആണ് പോകേണ്ടത്. അവിടെ നിന്ന് മാറി ബണ്ട് വഴി ആയത് കൊണ്ട് ഗോപു ചേച്ചിയുടെ അമ്മ സന്ധ്യ പേരമ്മ കാണാൻ വഴിയില്ല.

രേഷ്മയുടെ അമ്മയും പുറത്ത് കണ്ടില്ല. അതോണ്ട് തന്നെ ആരെയും കാണാതെ ഞാൻ വീടിന് പിന്നിലെത്തി. ആരും ശ്രദ്ധിക്കാതെ ഇരിക്കാൻ അടുക്കള വഴി കയറി അകത്തിരിക്കാൻ ആയിരുന്നു എന്റെ ഉദ്ദേശം.

ചേച്ചി വരാറാകുമ്പോ മുൻ വശത്തെ കതക് തുറന്നിടാം. ഞാൻ സാധാരണ പോലെ സ്കൂൾ വിട്ടു വന്നത് ആണെന്നെ അപ്പോൾ ചേച്ചി കരുതൂ.

ചേച്ചി ഞാൻ വരുന്നതിലിം താമസിച്ചു ആണ് കോളേജ് വിട്ടു വരുന്നത്. അതോണ്ട് ഞാൻ ഉച്ചക്കേ വന്നു കയറിയത് ആണെന്ന് ചേച്ചിക്ക് മാനസികാകുകേം ഇല്ല.

💬 Comments

View all comments