0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 82.6K

ഞാൻ ഇപ്പൊ ഇങ്ങനെ ആണ് അഭിസംബോധന ചെയ്യുന്നത്. അവരെ ഇനി ടീച്ചർ ആയി കാണാൻ എനിക്ക് കഴിയില്ല. എന്റെ ക്ലാസ്സ് ടീച്ചർക്ക് ഇല്ലാത്ത വിഷമം ആണല്ലോ അവൾക്ക്..

വീട്ടിലേക്ക് ഞാൻ സ്ഥിരം പോണ വഴിയിൽ കൂടെ അല്ല പോയത്. അമ്പലത്തിന്റെ എതിർ വശത്ത് കൂടെയുള്ള തോട് കഴിഞ്ഞു കിടക്കുന്ന പാടം വഴി ഞാൻ വീട്ടിലേക്ക് നടന്നു.

ഗായത്രി ചേച്ചിയും ആയി പോകാറുള്ള ആ വഴി ആ വഴി ആ ചെറിയ ഓലപ്പുരയിൽ ഇരുന്നു ഞാൻ പൊതിച്ചോറും കഴിച്ചു. നല്ല കാറ്റ് ഉണ്ടായിരുന്നു അവിടെ.

അത് കൊണ്ട് കുറേ നേരം അവിടെ കിടന്നു. ഇതൊരു നല്ല സ്ഥലമാണ്.. ഞാൻ ചിന്തിച്ചു.. ഇനി ഇത് പോലെ ഇറക്കി വിട്ടാൽ ആരും അറിയാതെ ഇവിടെ വന്നു ഇരിക്കാം.

പക്ഷെ എത്ര നാളെന്ന് വച്ച്..? ഞാൻ ചിന്തിച്ചു.. കുറേ നേരം അവിടെ കാറ്റും കൊണ്ട് ഇരുന്നപ്പോ ആണ് ആരോ ഓലപ്പുരയുടെ അടുത്തേക്ക് വരുന്നുണ്ടെന്ന് എനിക്ക് തോന്നിയത്.

ഞാൻ പെട്ടന്ന് ചാടി എഴുന്നേറ്റു. ആരാണെന്ന് നോക്കാൻ അവസരം കിട്ടുന്നതിന് മുമ്പ് അയാൾ ഓലപ്പുരയുടെ അകത്തേക്ക് വന്നു.. ഒരു അപ്പൂപ്പൻ ആയിരുന്നു അത്..

'എന്താ കുഞ്ഞേ ഇവിടെ ഇരിക്കുന്നെ..? അങ്ങേര് എന്നെ കണ്ടിട്ട് മനസിലാകാതെ ചോദിച്ചു 'ഒന്നുമില്ല.. വെയിൽ കാരണം കേറിയതാ..' മറുപടി പറഞ്ഞു ഞാൻ അവിടുന്ന് എഴുന്നേറ്റു..

പുള്ളി ഇവിടെ പാടത്തു പണി കഴിഞ്ഞു വന്ന വഴി ആണെന്ന് തോന്നി. വെയിൽ കാരണം വിശ്രമിക്കാൻ വേണ്ടി ആണ് ഇത് കെട്ടിയത് എന്ന് എനിക്ക് തോന്നി.

പുള്ളിയോട് ഞാൻ അധികം സംസാരിക്കാൻ നിന്നില്ല. അങ്ങേര് അകത്തേക്ക്

💬 Comments

View all comments