0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 82.6K

എൽ ഡൊറാഡോയിൽ എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്.. ഒരു തരി പൊന്നിന് വേണ്ടി ഏത് മലയും ഞാൻ തുരക്കും....

അങ്ങനെ പുറമെ നിന്ന് കളി കാണാൻ പറ്റില്ല എങ്കിൽ അതിനൊരു വഴി കതക് തുറന്നു അകത്തു കയറുക എന്നതാണ്. അതും എന്നെ കൊണ്ട് പറ്റില്ല.

കുറ്റി അകത്തു നിന്നാണ്. അപ്പോൾ അകത്തുള്ളവർ തുറക്കണം.. അതിനൊരു വഴി ഉള്ളത് അവർ തന്നെ വന്നു കതക് തുറക്കുക ആണ്.. ഈ പൊരിഞ്ഞ കളിക്ക് ഇടയിൽ അവർ വന്നു കതക് തുറക്കുമോ..?

അതിന് എന്ത് ചെയ്യണം..? ഞാൻ പെട്ടന്ന് ചിന്തിച്ചു.. ഇത്തരം കുബുദ്ധികൾക്ക് എന്റെ തലച്ചോറിൽ പെട്ടന്ന് ക്രീയേറ്റ് ആകും.. അതെന്താണോ എന്തോ... എന്തായാലും അവരെ പുറത്ത് കൊണ്ട് വരാൻ വേണ്ട പണികൾ എല്ലാം ഞാൻ മിനിറ്റ്കൾ കൊണ്ട് ചെയ്തു..

എന്നിട്ട് അവരുടെ കതകിൽ പോയി ആഞ്ഞു മുട്ടി.. അതും രണ്ട് മൂന്ന് തവണ.. എന്നാലല്ലേ കളി നിർത്തി അവർ ഇറങ്ങി വരൂ..

ഇറങ്ങി വരുന്ന വഴി എന്നെ കാണാതെ ഇരിക്കാൻ ഞാൻ വേലിക്ക് പിന്നിൽ മറഞ്ഞു നിന്നു.. ഗന്ധരാജന്റെ ഇടയിലൂടെ ഞാൻ അവർ വന്നു കതക് തുറക്കുന്നുണ്ടോ എന്ന് നോക്കി കൊണ്ടിരുന്നു..

കതക് തുറക്കാൻ കുറച്ചു താമസിച്ചപ്പോ അവർ ഞാൻ മുട്ടിയത് കേട്ടില്ലേ എന്നൊരു സംശയം എനിക്ക് തോന്നി.. ഒന്നൂടെ കൊട്ടാൻ വേണ്ടി എണീറ്റപ്പോ പെട്ടന്ന് അവിടെ കതക് തുറക്കുന്ന ശബ്ദം ഞാൻ കേട്ടു..

ഇപ്പൊ എന്നെ കണ്ടേനെ... ഭാഗ്യം ഉണ്ട്... കതക് തുറന്നത് റംല ഇത്തയാണ്. നൈറ്റി ആണ് വേഷം.. ഓ തുണി ഉടുക്കാൻ കുറച്ചു സമയം വേണമായിരുന്നല്ലോ.

💬 Comments

View all comments