0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 82.3K

എത്ര നാളായി അവൻ നിങ്ങളുടെ കൂടെ കളിക്കുന്നു. ഇത് വരെ അവനൊരു അവസരം കൊടുത്തിട്ടുണ്ടോ..? നിന്റെ ഒക്കെ ബോൾ പെറുക്കാൻ വേറെ ആരെയെങ്കിലും നോക്ക്.

അവനെ വിളിക്കണ്ട..' ശിവേച്ചി കടുപ്പത്തിൽ ആണ് 'എന്റെ പൊന്ന് ശിവേ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.. ഞാൻ ആണ് ഉറപ്പ് തരുന്നെ..'

കണ്ണൻ ചേട്ടൻ പിന്നെയും താഴ്ന്നു കൊടുത്തു.. താഴ്ന്നു നിൽക്കാതെ നാവാടാൻ നിന്നാൽ ശിവയോട് മുട്ടി നിൽക്കാൻ പറ്റില്ലല്ലോ.. 'മ്മ്... ശരി.. ഇനി ഇവൻ എന്തെങ്കിലും പരാതി ഇവിടെ വന്നു പറഞ്ഞാൽ ആണ്...?

ശിവ ഒരു ലാസ്റ്റ് വാണിങ് പോലെ പറഞ്ഞു 'ഇനി ഒന്നും ഉണ്ടാവില്ല.. അമ്മ എവിടെ..? അമ്മയോട് കൂടെ സമ്മതം വാങ്ങിക്കണം..' കണ്ണൻ ചേട്ടൻ പറഞ്ഞു 'അതൊന്നും കുഴപ്പമില്ല..

നിങ്ങൾ പൊക്കോ..' ശിവേച്ചി പറഞ്ഞു 'പൊക്കോടാ ഇവരുടെ കൂടെ..' ശിവ കണ്ണിറുക്കി എന്നോട് പറഞ്ഞു എന്റെ കാര്യത്തിൽ ഇവിടുത്തെ സുപ്രീം കോടതി ശിവ ആണെന്ന് എല്ലാവർക്കും മനസിലായിരുന്ന്.

അമ്മ ഹൈക്കോടതി മാത്രമാണ്.. ശിവ പറഞ്ഞാൽ അപ്പീൽ ഇല്ല എനിക്ക് ആണേൽ സന്തോഷം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അത്രയും ആളുകൾക്ക് ഇടയിൽ ആയത് കൊണ്ടാണ്..

അല്ലെങ്കിൽ എന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞേനെ എന്നെനിക്ക് തോന്നി. ഇപ്പൊ മുതൽ ഗ്രൗണ്ടിൽ എനിക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ല. എനിക്ക് ടീമിൽ ഒരു സ്ഥാനം കിട്ടും..

ഓവറും കിട്ടും.. എല്ലാം എന്റെ ശിവ കാരണം.. ശിവയെ നോക്കി ചിരിച്ചിട്ട് ഞാൻ അവരുടെ ഒപ്പം ഗ്രൗണ്ടിലേക്ക് നടന്നു.. ഇപ്പൊ ഇവരുടെ ഇടയിൽ നടക്കുമ്പോ പുറമെ നിന്ന് വന്ന ഒരുവൻ ആയി എനിക്ക് തോന്നുന്നില്ല.

ഞാൻ

💬 Comments

View all comments