Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
അതൊക്കെ ആയിരിക്കും എന്ന് കരുതി ഞാൻ സ്വയം സമാശ്വസിച്ചു. 'അപ്പോൾ അരങ്ങേറ്റം ആണ് ഇന്ന് കഴിഞ്ഞത്..' ചേച്ചി എനിക്ക് നേരെ ചെരിഞ്ഞു കിടന്നു പറഞ്ഞു 'ഉവ്വ്..
ദക്ഷിണയും തന്നല്ലോ..' ഞാൻ പറഞ്ഞു. ചേച്ചി ചിരിച്ചു 'ആരോടും പറയില്ലല്ലോ.. നിന്നെ എനിക്ക് വിശ്വസിക്കാമോ..? ശ്രുതി ചേച്ചി ചോദിച്ചു 'വിശ്വസിക്കാം..' ഞാൻ ഉറപ്പ് കൊടുത്തു 'എന്നാൽ ശരിക്ക് നിന്റെ പേരെന്താ..?
കള്ളപ്പേര് ആണ് എന്നോട് പറഞ്ഞത് എന്ന് എനിക്ക് അറിയാം..' ശ്രുതി ചേച്ചി പറഞ്ഞു 'അല്ല. ശരിക്കും നന്ദു എന്നാണ് പേര് എന്റെ..
അത് സത്യം ആണ് പറഞ്ഞത്..' ഞാൻ പറഞ്ഞു 'അപ്പോൾ ബാക്കി ഒക്കെ കള്ളം ആയിരുന്നു അല്ലേ..? ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു 'കുറച്ചൊക്കെ..'
ഞാനും ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു 'എന്റെ പൊന്നോ.. ഞാൻ നിന്റെ വീടൊന്നും തപ്പി വരാൻ പോണില്ലേ..' ശ്രുതി ചേച്ചി പറഞ്ഞു 'ചേച്ചിയും പിന്നെ ആരൊക്കെയാ ഇവിടെ താമസം..?
ഞാൻ വെറുതെ ചേച്ചിയുടെ വിശേഷങ്ങൾ ചോദിച്ചു 'ഞാനും അച്ഛനും..' 'വേറെ ആരുമില്ല...? ഞാൻ ചോദിച്ചു 'ഇല്ല.. അമ്മ മരിച്ചു പോയി..' ചേച്ചി പറഞ്ഞു.
അത് കേട്ടപ്പോൾ എനിക്ക് ചേച്ചിയോട് ഒരു സങ്കടം തോന്നി. ഒരുപക്ഷെ അമ്മ ഇല്ലാതെ പോയത് ആകാം ചേച്ചി ഈ രീതിയിൽ ഒക്കെ ആയത്.
'എന്റെയും.. അമ്മയും അച്ഛനും മരിച്ചു..' ഞാൻ അറിയാതെ എന്റെ കുടുംബകാര്യം അവിടെ വിളമ്പി 'ശരിക്കും നീ എവിടെ ഉള്ളതാ.. ഇവിടെ ആണെങ്കിൽ ഞാൻ അപ്പോൾ അറിയേണ്ടത് ആണല്ലോ..?
ചേച്ചി ചോദിച്ചു 'ഞാൻ ശരിക്ക് ഇവിടെ ഉള്ളതല്ല. അമ്മയും അച്ഛനും മരിച്ചപ്പോ ചെറിയമ്മ ഇങ്ങോട്ട്
💬 Comments
View all comments