Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
രണ്ട് ദിവസം സ്കൂളിൽ പോകാതെ ഇരുന്നു. സ്കൂളിൽ വീണതാണ് എന്നാണ് ഞാൻ വീട്ടിൽ പറഞ്ഞത്.
ഇവിടെ ആരും ഇപ്പോളും സ്കൂളിലെ കാര്യങ്ങൾ അറിഞ്ഞിരുന്നില്ല.. പക്ഷെ ഒടുക്കം ശിവേച്ചി തന്നെ അത് അറിഞ്ഞു ഇവിടെ ആർക്കും സ്കൂളിലെ വള്ളിയെ പറ്റി അറിയില്ല എന്ന് പറയുന്നത് ശരിയല്ല.
ഒരാൾക്ക് അറിയാമായിരുന്നു. രേഷ്മക്ക്. അവൾ എന്റെ ക്ലാസ്സിൽ അല്ലെങ്കിലും എന്റെ സ്കൂളിൽ അല്ലേ പഠിക്കുന്നെ. ഒരു ദിവസം വൈകിട്ട് ശിവേച്ചി ആയി തനിയെ തമാശ പറഞ്ഞു ഇരിക്കുന്നതിന്റെ ഇടയ്ക്ക് ആണ് രേഷ്മ ആ വഴി വന്നത്.
എന്റെ കാലിനെ കുറിച്ചു അവൾ തിരക്കിയപ്പോൾ നാറി ഇങ്ങനെ ഒരു പണി തരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. 'നാളെ സ്കൂളിൽ വരുന്നുണ്ടോ..?
രേഷ്മ ചോദിച്ചു 'അറിയില്ല.. വേദന കുറവ് ഉണ്ടെങ്കിൽ..' ഞാൻ പറഞ്ഞു. സത്യത്തിൽ വേദന ഒക്കെ എപ്പോളെ പോയിരുന്നു. സ്കൂളിൽ പോകാതെ ഇരിക്കാൻ മാത്രം ഉള്ള വേദന ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല 'പിന്നെ എന്ന് വച്ചാൽ ഭയങ്കര മുറിവ് അല്ലേ..
നാളെ മര്യാദക്ക് സ്കൂളിൽ പൊക്കോണം മടിയാ..' ശിവേച്ചി പറഞ്ഞു 'അതിന് ഇവൻ കാൽ കാരണം ഒന്നും വരാത്തത് അല്ല. മീനു ലക്ഷ്മി ടീച്ചറിനെ പേടിച്ചു വരാത്തത് ആണ്..'
ഒതുക്കത്തിൽ അങ്ങനെ ഒരു പണി തന്നിട്ട് രേഷ്മ പോയി 'എന്താടാ സ്കൂളിൽ പോകാത്തത്..? എന്തേലും പ്രശ്നം ഉണ്ടോ..? ചേച്ചി ചോദിച്ചു ശിവയോട് എനിക്ക് എല്ലാം പറയേണ്ടി വന്നു 'നീ ആരുവാ..
ഒന്ന് പറഞ്ഞാൽ രണ്ടാമത് പോയി പിള്ളേരെ തല്ലാൻ...? ശിവ എന്നോട് തട്ടി കയറി. 'നീയല്ലേ എന്നോട് പറഞ്ഞത് ഇങ്ങോട്ട് എങ്ങനെ വരുന്നോ
💬 Comments
View all comments