0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 83.3K

എനിക്ക് കിട്ടി എന്ന് അവൻ അറിയണ്ട എന്ന് ഞാൻ തീരുമാനിച്ചു..

'നീ എന്താ താമസിച്ചത്..? നിന്നേ പിന്നെയും അവർ വെല്ലോം പറഞ്ഞോ..? അവൻ ചോദിച്ചു 'ഇല്ല.. ഞാൻ അവിടെ ചെന്നപ്പോ അവർ അകത്തായിരുന്നു.

ഞാൻ ചെരുപ്പ് രണ്ടും എടുത്തോണ്ട് ഓടി.. പക്ഷെ വരുന്ന വഴിയിൽ ഒന്ന് വീണു. അതാണ് താമസിച്ചത്..' ഞാൻ പറഞ്ഞു 'വീണിട്ട് വെല്ലോം പറ്റിയോ..?

അവൻ ചോദിച്ചു 'മുട്ടിനു ചെറിയ വേദന ഉണ്ട്..' ഞാൻ പറഞ്ഞു 'ഞാൻ നിന്നേ നോക്കി കുറേ നേരം നിന്ന്.. പിന്നെ മഴ വരുന്നത് കണ്ടപ്പോ ഞാൻ ഇങ്ങ് പോന്നു..

ഞാൻ ആകെ നനഞ്ഞു..' അലൻ പറഞ്ഞു. ഞാൻ നനയാഞ്ഞത് അവന് കാര്യവും ആക്കിയില്ല. തിരികെ യൂണിഫോം ഇട്ടു ഞാൻ വീട്ടിൽ പോകാൻ തയ്യാറായി.

എന്റെ കാലിന് വയ്യാത്തത് കൊണ്ട് അലൻ ഒരു കൂട്ടുകാരന്റെ സൈക്കിൾ വാങ്ങി എന്നെ പിച്ചിക്കാവ് വരെ കൊണ്ട് എത്തിച്ചു. പിച്ചിക്കാവിന് അകത്തേക്ക് വരണം എന്ന് അലന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.

കഥകളിൽ മാത്രം കേട്ടിട്ടുള്ള എന്റെ ചേച്ചിമാരെയും കൂട്ടുകാരികളെയും കാണാൻ അവന് നല്ല ആശ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അവനോട് വീട്ടിലേക്ക് വരണ്ട എന്ന് വിലക്കി.

കാൽ വയ്യാത്തത് ഒരു കണക്കിന് എനിക്ക് അനുഗ്രഹം ആയി.. ആ പേരിൽ ഞാൻ രണ്ട് ദിവസം അവധി എടുത്തു. അപ്പോൾ സ്കൂളിൽ പോകണ്ടല്ലോ.

മീനു പൂറിയെ കാണുകയും വേണ്ട. സ്പോർട്സ് നേരത്തെ കഴിഞ്ഞത് നന്നായി. അല്ലെങ്കിൽ വയ്യാത്തത് കൊണ്ട് എനിക്ക് ഓടാൻ ഒന്നും പിന്നെ പറ്റുമായിരുന്നില്ല.

അങ്ങനെ ഉർവശി ശാപം ഉപകാരം പോലെ ഞാൻ

💬 Comments

View all comments