Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
ശിവ അത് കേട്ട് ചിരിച്ചു 'നിനക്ക് എങ്ങനെ അവളെ പറ്റി അറിയാം..?
ഞാൻ വീണ്ടും ചോദിച്ചു 'അതൊക്കെ ഞാൻ അറിയും.. ഞാൻ എല്ലാം അറിയും..' ശിവ ആ ചോദ്യം അവഗണിക്കാൻ തുടങ്ങി 'എന്നാൽ ആ കണ്ണാടി ആരുടേയ..
അത് വച്ചു നിന്നേ കണ്ടിട്ട് എനിക്ക് ചിരി വന്നിട്ട് പാടില്ലായിരുന്നു..' ഞാൻ പറഞ്ഞു 'ആണോ ..? ശിവ ആ കണ്ണാടി എടുത്തു ഒന്ന് കൂടി വച്ചു..
'ഇത് മുത്തശ്ശിയുടെ ആട. ഒരു ഒർജിനാലിറ്റിക്ക് വേണ്ടി ഞാൻ വച്ചതാ.. എങ്ങനെ ഉണ്ടായിരുന്നു എന്റെ ഫാൻസി ഡ്രസ്സ്...? ശിവ ചോദിച്ചു 'നമ്മുടെ യക്ഷി വേഷത്തിന്റെ അത്രയും എത്തിയിട്ടില്ല..
എന്നാലും കൊള്ളാം..' ഞാൻ പറഞ്ഞു.. ശിവ പൊട്ടിച്ചിരിച്ചു.. എന്നിട്ട് അവളുടെ കൈ എന്റെ തോൾ വഴി ഇട്ടു.. ഗ്രൗണ്ട് കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു പിച്ചിക്കാവിലേക്ക് ഉള്ള മൺ പാതയിലൂടെ ഞങ്ങൾ നടന്നു.
തോളിലൂടെ കയ്യിട്ട് നടന്നു എന്റെ സിപ്പപ്പ് അപ്പോളും ബാക്കി ഉണ്ടായിരുന്നു. അവളുടെ തീർന്നിരുന്നു.. തോളിലൂടെ കയ്യിട്ട എന്നെ ചേർത്ത് പിടിച്ചു ശിവ എന്റെ സിപ്പപ്പ് വലിച്ചു കുടിച്ചു..
അവൾ ഒരിക്കലും അത് പോലെ ചെയ്തിട്ടില്ല. മുമ്പ് വേദുവിന്റെ സിപ്പപ്പ് അവൾ കുടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ കയ്യിൽ നിന്ന് ഞാൻ കുടിച്ച പാതി അവൾ ഒരിക്കലും കുടിച്ചിരുന്നില്ല..
ഇന്നത് സംഭവിച്ചു.. ശിവ കുടിച്ചതിന് ശേഷം അല്പം കൂടി മിച്ചം വന്ന സിപ്പപ്പ് ഞാൻ വലിച്ചു കുടിച്ചു. അവളുടെ ചുണ്ടുകൾ സ്പർശിച്ച ആ സിപ്പപ്പ് കൂടിൽ എന്റെയും ചുണ്ട് സ്പർശിച്ചു..
ശിവയുടെ ചുണ്ടിന്റെ രുചി അന്നാദ്യമായി ഞാൻ അറിഞ്ഞു.. ആ
💬 Comments
View all comments