0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 83.3K

കൊണ്ട് ഞങ്ങൾ നടന്നു 'എന്നാലും അവിടെ പഠിച്ചിട്ട് ടീച്ചർമാർക്ക് ഒക്കെ നിന്നേ നല്ലോണം അറിയാമല്ലോ.

പിന്നെ എന്ത് ധൈര്യത്തിൽ ആണ് നീ ഈ വേഷം കെട്ടി അങ്ങോട്ട് വന്നത്...? ഞാൻ ചോദിച്ചു 'നിന്റെ പ്രിൻസിപ്പലിനും ആ പുതിയ ടീച്ചർക്കും എന്നെ അറിയില്ല.

അവരെ മാത്രം കണ്ടാൽ മതിയല്ലോ എന്ന് കരുതി ആണ് ഞാൻ വന്നത്..' സിപ്പപ്പ് കുടിച്ച് കൊണ്ട് ശിവ പറഞ്ഞു.. വീട്ടിലേക്ക് നടക്കുന്നതിന് ഇടയ്ക്ക് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ശിവ എന്നോട് ചോദിച്ചു 'ആരാടാ ഈ ദേവപ്രിയ....?

ദേവുവിന്റെ പേര് ശിവയിൽ നിന്ന് കേട്ട് ഞാൻ ഒന്ന് ഞെട്ടി. ശിവക്ക് എങ്ങനെ അവളെ അറിയാം. എന്റെ നാട്ടുകാരിയും എന്റെ ഏറ്റവും വലിയ കൂട്ടുകാരെയും ആണ് ദേവു.

അവളെ കുറിച്ച് ഞാൻ ശിവയോട് പറഞ്ഞിട്ടില്ല എന്നാണ് എന്റെ ഓർമ. ഇവിടെ ചുരുക്കം ചിലരോട് മാത്രമേ ഞാൻ അവളുടെ കാര്യം പറഞ്ഞിട്ടുള്ളു.

അതൊന്നും ശിവ അറിയാനും സാധ്യത ഇല്ല. അപ്പോൾ പിന്നെ എങ്ങനെ..? 'നിനക്ക് എങ്ങനെ ദേവുവിനെ അറിയാം..? ഞാൻ ചോദിച്ചു 'അതൊക്കെ അറിയാം..

ആരാ ഈ ദേവു..? ശിവ ചോദിച്ചു 'മഞ്ഞനിക്കടവിലെ എന്റെ ഒരു കൂട്ടുകാരി ആണ്..' ഞാൻ പറഞ്ഞു 'കൂട്ടുകാരി ആയിരുന്നോ..? അതൊ ലൈൻ ആയിരുന്നോ..?

ശിവ ചോദിച്ചു 'ലൈൻ ഒന്നുമല്ല.. കൂട്ടുകാരി ആണ്..' ഞാൻ പറഞ്ഞു 'സ്കൂളിൽ ലൈൻ വല്ലോം ഉണ്ടോടാ. നല്ല കുറേ പെമ്പിള്ളേർ ക്ലാസ്സിൽ ഇരിക്കുന്ന കണ്ടല്ലോ..?

ശിവ ചോദിച്ചു 'ഓ ഇല്ല..' ഞാൻ പറഞ്ഞു 'അതെന്താ ഓ ഇല്ലാത്തെ..? ശിവ ചോദിച്ചു 'ഒന്നും പോരാ..' ഞാൻ പറഞ്ഞു..

💬 Comments

View all comments