0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 83.3K

എങ്ങനെ അറിയാം...? ടീച്ചർ ശിവയോട് ചോദിച്ചു 'ഇവൻ എപ്പോളും പറയും.. സംസാരം കേട്ടപ്പോ എനിക്ക് തോന്നി..

പിന്നെ കയ്യിലെ കെട്ടും..' പഞ്ചർ നോക്കി ചിരിച്ചു കൊണ്ട് ശിവ പറഞ്ഞു.. അഫ്രിയ ടീച്ചറും ചിരിച്ചു വിഷയം അത്ര ഗൗരവം അല്ലാത്തത് കൊണ്ടും ഞാൻ ടീച്ചർമാരുടെ മുന്നിൽ നല്ല പിള്ള ആയത് കൊണ്ടും ഈ ആൾ മാറാട്ടം അവർ പൊറുത്തു..

ടീച്ചർമാരോട് യാത്ര പറഞ്ഞു പോകാൻ തുടങ്ങുമ്പോ ലാസ്റ്റ് പീരീഡ് ഫ്രീ ആയത് കൊണ്ട് എന്നെയും കൂടി കൊണ്ട് പൊയ്ക്കോട്ടേ എന്ന് ശിവ അനുവാദം ചോദിച്ചു.

ആലീസ് ടീച്ചർ അതിന് ഓക്കേയും പറഞ്ഞു.. ക്ലാസിനു മുന്നിലേക്ക് ഞാനും ശിവയും കൂടെ ഒരുമിച്ച് ആണ് പോയത്. ശിവയെ കണ്ടു ക്ലാസ്സ് നിശബ്ദം ആകുന്നതു ഞാൻ കണ്ടു.

ഞാൻ ആരോടും ഒന്നും പറയാതെ അകത്തു കയറി ബാഗ് എടുത്തു. അലനോട് മാത്രം ഞാൻ വീട്ടിൽ പോകുവാ എന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി.

ക്ലാസ്സിന് വെളിയിൽ നിൽക്കുന്ന സുന്ദരി പെണ്ണിനെ ക്ലാസ്സ് ഒന്നടങ്കം നോക്കുന്നുണ്ടായിരുന്നു. എന്റെ ചേച്ചി എന്ന് പറഞ്ഞപ്പോ ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു രൂപം ആണ് അവർക്ക് മുന്നിൽ വന്നത്.

പെൺപിള്ളേർ പെൺപിള്ളേരെ വായ് നോക്കും എന്ന് എനിക്ക് ഇന്നാണ് മനസിലായത്. ഞങ്ങളുടെ ക്ലാസ്സിലെ പെണ്ണുങ്ങളുടെ കണ്ണ് വരെ ശിവയുടെ മേലേ ആയിരുന്നു.

അവരെ ഒന്നും മൈൻഡ് ചെയ്യാതെ എന്റെ ശിവയും ആയി ഞാൻ പുറത്തേക്ക് നടന്നു ശിവ ആണ് എന്റെ ബാഗ് ഇട്ടത്. വീട്ടിലേക്ക് ഞങ്ങൾ മെല്ലെ നടന്നു.

വെയിൽ ആറി തുടങ്ങിയ റോഡിലൂടെ രണ്ട് സിപ്പപ്പും നുണഞ്ഞു

💬 Comments

View all comments