0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 83.3K

സംശയത്തോടെ ചോദിച്ചു 'അതേ..' ഞാൻ പറഞ്ഞു. ഞങ്ങളുടെ ലുക്ക് വച്ചു ടീച്ചർക്ക് സംശയം ഉണ്ടെന്നാണ് എനിക്ക് തോന്നിയത് 'പ്രിൻസിപ്പലിനു നിന്നേ ഓർമ ഉണ്ടാവില്ല.

പക്ഷെ ഞാൻ നിന്നേ മറന്നിട്ടില്ല ശിവദേ...' ആലീസ് ടീച്ചർ അത് പറഞ്ഞപ്പോ ഞാൻ ഞെട്ടി. ടീച്ചർക്ക് ശിവയെ അറിയാം.. 'എന്നെ പഠിപ്പിച്ചിട്ടുണ്ട്..'

ശിവ ജാള്യതയോടെ എന്നെ നോക്കി പറഞ്ഞു. ഈശ്വരാ പെട്ടല്ലോ 'ടീച്ചർ സുഖമല്ലേ...? ശിവ ഇളിച്ചു കൊണ്ട് ചോദിച്ചു 'പിന്നെ സുഖം.. ഇവന്റെ അമ്മയും ചേച്ചിയും എവിടെ..?

നീ ആണോ അവർക്ക് പകരം വരുന്നത്..? ടീച്ചർ ചോദിച്ചു 'അത്.. അമ്മക്ക് വയ്യ. പിന്നെ സ്നേഹക്ക് എക്സാം ഉണ്ട്..' ശിവ പെട്ടന്ന് മനസ്സിൽ വന്ന കള്ളം പറഞ്ഞു 'മതി..

മതി കൂടുതൽ നുണ പറയണ്ട. നിന്റെ കൂട്ടാണല്ലേ ഇവൻ. വെറുതെ അല്ല ഇവൻ ഓരോ പ്രശ്നത്തിൽ പോയി ചാടുന്നത്..' ടീച്ചർ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.

ശിവ അത് കേട്ട് ചിരിച്ചു കൊണ്ട് നിന്നതേ ഉള്ളു. ശിവ ആദ്യമായ് ആണ് ഒരാളുടെ മുന്നിൽ കുറച്ചു അടങ്ങി നിൽക്കുന്നത് ഞാൻ കാണുന്നത്.

ടീച്ചർമാരെ ഒക്കെ ശിവക്ക് വലിയ കാര്യം ആണെന്ന് തോന്നുന്നു. പ്രത്യേകിച്ച് ആലീസ് ടീച്ചറിനെ. അവർക്കും തിരിച്ചു അതേ പോലെ ആണെന്ന് അവരുടെ തുടർന്നുള്ള സംഭാഷണങ്ങളിൽ നിന്നെനിക്ക് തോന്നി 'അല്ലേലും വീട്ടിൽ നിന്നൊന്നും വരണ്ട കാര്യമില്ല..

ആ മീനു ടീച്ചറുടെ വാശിയാണ്.. ടീച്ചർക്ക് ഇവനോട് എന്തോ പ്രത്യേക ഇഷ്ടം ആണ്..' മിണ്ടാതെ നിന്ന അഫ്രിയ ടീച്ചർ എനിക്ക് വേണ്ടി സംസാരിച്ചു 'അഫ്രിയ ടീച്ചർ അല്ലേ...?

ശിവ പെട്ടന്ന് കേറി ചോദിച്ചു 'അതേ.. എന്നെ

💬 Comments

View all comments