0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 83.3K

വിശ്വസിച്ചു. എന്നാലും ഞങ്ങളുടെ രണ്ട് പേരുടെയും നിറവും സൗന്ദര്യവും ഒക്കെ കണ്ടു പ്രിൻസിപ്പലിനു ചെറിയ സംശയം എങ്കിലും തോന്നി കാണില്ലേ..

ചിലപ്പോ അത് അഡ്ജസ്റ്റ് ചെയ്യാൻ ആയിരിക്കും ശിവ ഇത് പോലെ ഒരു കോലത്തിൽ വന്നത്. പ്രിൻസിപ്പൽ എന്നെ ശകാരിക്കുമ്പോളും എനിക്ക് ഉള്ളിൽ ചിരിയാണ് വന്നത്..

എന്നെ ഇവിടെ വിളിച്ചു വരുത്തി വിസ്താരം ചെയ്യണം എന്ന് പ്രിൻസിപ്പലിനു വലിയ നിർബന്ധം ഒന്നും ഇല്ലായിരുന്നു. എത്രയോ പണികൾ ഉള്ളപ്പോൾ ആണ് ഇങ്ങനെ ഒരു തള്ള് കേസ്.

ഇതൊക്കെ മീനുവിന്റെ നിർബന്ധം ആയിരുന്നു. അവൾ ആണേൽ ഇന്ന് വന്നിട്ടുമില്ല. പിന്നെ പരീക്ഷക്ക് ഒക്കെ ഞാൻ ജയിച്ചിട്ടുണ്ട്. തരക്കേടില്ലാത്ത മാർക്കും ഉണ്ട്..

അപ്പോൾ പിന്നെ എന്നെ കൂടുതൽ ശകരിക്കേണ്ട എന്ന് വച്ചു പ്രിൻസിപ്പൽ പറഞ്ഞു വിട്ടു.. 'നീ എന്താ ഈ കോലത്തിൽ..? പ്രിൻസിപ്പൽ റൂമിന് പുറത്തിറങ്ങി കഴിഞ്ഞു ഞാൻ ശിവയോട് ചോദിച്ചു 'അനിയന്റെ തോന്നിവാസങ്ങൾക്ക് തെറി കേൾക്കാൻ വരുന്ന ചേച്ചി പിന്നെ അടിച്ചു പൊളി കോലത്തിൽ വരാൻ പറ്റില്ലല്ലോ.

ഇത് ആകുമ്പോ കുറച്ചു സിംപതി കിട്ടും..' സിംപതിക്ക് ഉള്ളത് ശിവ വാരി വിതറിയിരുന്നു.. അമ്മക്ക് വയ്യാതെ കിടക്കുവാണ്. അച്ഛൻ ഇല്ല. അതാണ് സ്കൂളിൽ വരാൻ താമസിച്ചത് എന്നൊക്കെ.

പ്രിൻസിപ്പൽ അതൊക്കെ വിശ്വസിച്ചു 'നീ എന്താ ക്ലാസ്സിൽ കേറാതെ നടക്കുന്നെ..? പെട്ടന്നാണ് സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴി ആലീസ് ടീച്ചറും അഫ്രിയ ടീച്ചറും ഞങ്ങളെ കണ്ടത്.

അവരെ കണ്ടപ്പോ ശിവ കുറച്ചൊന്നു പരുങ്ങി 'ചേച്ചി ആണ്.. പ്രിൻസിപ്പലിനെ കാണാൻ വന്നതാ..' ഞാൻ കുറച്ചു അഭിമാനത്തോടെ പറഞ്ഞു 'ഇത്.. നിന്റെ ചേച്ചി...?

ആലീസ് ടീച്ചർ

💬 Comments

View all comments