Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
വിളിക്കാറുണ്ട്.. ഞാനും അത്കൊണ്ട് തിരിച്ചു സ്നേഹത്തോടെ സൂക്ഷിച്ചു നടക്കാൻ ടീച്ചറെ ഉപദേശിച്ചു..
അന്ന് കുറേ ദിവസങ്ങൾ കൂടിയിട്ട് ഞാൻ മുഴുവൻ നേരവും ക്ലാസ്സിൽ ഇരുന്നു. അവസാന പീരീഡ് ഫ്രീ ആയിരുന്നു. ഞാൻ റോഷന്റെ നോട്ട് കുറച്ചു എഴുതി കൊടുക്കുന്നതിനു ഇടയിൽ ആണ് പ്യൂണ് ചേട്ടൻ ക്ലാസ്സിലേക്ക് വരുന്നത്.
ടീച്ചർ ആണെന്ന് വച്ചു ക്ലാസ്സിലെ അലപ്പ് ചെറുതായ് ഒന്ന് കുറഞ്ഞു നിശബ്ദമായി 'നന്ദഗോപൻ..' അയാൾ എന്റെ പേര് വിളിച്ചു. ഞാൻ എഴുന്നേറ്റ് 'പ്രിൻസിപ്പൽ മുറിയിലേക്ക് ചെല്ല്..'
ശിവ വീട്ടിൽ പറഞ്ഞു. എനിക്ക് കാര്യം മനസിലായി. ഞാൻ പതിയെ പുള്ളിയുടെ പുറകെ പ്രിൻസിപ്പൽ റൂമിലേക്ക് നടന്നു 'അമ്മയാണോ..? ഞാൻ കാര്യം ഒന്ന് ഉറപ്പിക്കാൻ വേണ്ടി അങ്ങേരോട് ചോദിച്ചു 'അല്ല ചേച്ചി..'
പുള്ളി പറഞ്ഞു. ഓ.. ശിവ അമ്മയോട് അല്ല സ്നേഹ ചേച്ചിയോട് ആണ് പറഞ്ഞത്. വീട്ടിൽ അമ്മയോട് അത് പറയരുത് എന്ന് സ്നേഹയുടെ കാൽ പിടിക്കാം.
അത് ചിന്തിച്ചു ഞാൻ ഉള്ളിലേക്ക് കയറി അകത്തു ഇരിക്കുന്ന ആളിനെ എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റിയില്ല. ശിവ.. ഇവൾ എന്തിനാണ് ഇവിടെ വന്നു ഇരിക്കുന്നത്.
അതും ഈ കോലത്തിൽ... ശിവയുടെ ഇത് വരെ കാണാത്ത ഒരു വേഷം ആയിരുന്നു അത്. ഒരു അയഞ്ഞ ചുരിദാർ ആയിരുന്നു വേഷം.
മുടി രണ്ടായി പിന്നിയിട്ടുണ്ട്. നെറ്റിയിൽ രണ്ട് മൂന്ന് കുറി. മുഖത്ത് ഒരു കണ്ണാടിയും.. എന്റെ ചേച്ചി ഇങ്ങനെ ഒന്നും അല്ലല്ലോ. പിന്നെ എന്തിനാണ് ഇവൾ ഈ കോലത്തിൽ ഇവിടെ വന്നത്...
എന്തായാലും ആ കോലത്തിൽ വന്നത് കൊണ്ട് പ്രിൻസിപ്പൽ അത് എന്റെ ചേച്ചി ആണെന്ന്
💬 Comments
View all comments