0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 150421

സ്നേഹ ചേച്ചി കൂടി എന്റെ പക്ഷം ചേർന്നിട്ട് ആണ് എനിക്ക് പോകാനുള്ള അനുവാദം അമ്മ തന്നത്.

ചേച്ചിയെ കൂടെ എന്റെ കൂടെ വിടണം എന്ന് ഉണ്ടായിരുന്നു അമ്മയ്ക്ക്. പക്ഷെ ചേച്ചിക്ക് മാസമുറ കാരണം വരാൻ പറ്റില്ല. അങ്ങനെ ഞാൻ ഒറ്റയ്ക്ക് എന്റെ നാട്ടിലേക്ക് തിരിച്ചു

നാട് വിട്ടു എവിടെയും ഞാൻ നിന്നിട്ടില്ല. ഇത് ആദ്യമായ് ആണ് ഒരിടത്തു ഒരു വർഷത്തോളം വന്നു നിൽക്കുന്നത്. ആദ്യമൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും പൊന്മല പെട്ടന്ന് തന്നെ എന്റെ ഉള്ളിൽ കയറി കൂടി.

പിച്ചിക്കാവിലെ ഓരോ വീട്ടിലും ഞാൻ ഒരു അംഗത്തെ പോലെയാണ്. എനിക്ക് അവിടെ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. എല്ലാരോടും വഴക്കും പിണക്കവും ഉള്ള സന്ധ്യ പേരമ്മയുടെ അടുത്ത് വരെ എനിക്ക് സ്വാതന്ത്ര്യം ഉണ്ട്..

വണ്ടിക്കൂലിക്ക് അമ്മ കുറച്ചു പൈസ തന്നിരുന്നു. പോകാൻ നേരം ശിവയും എന്റെ പോക്കറ്റിൽ വഴിച്ചെലവിനുള്ള കാശ് ഇട്ടു തന്നു. നിന്നേ വളക്കാനുള്ള പോക്കിനാണ് നീ വഴിച്ചെലവിന് കാശ് തരുന്നത് പാറു എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..

പോകണ്ട ബസുകളെ കുറിച്ച് ഒക്കെ അമ്മ എന്നെ ഒരുപാട് വട്ടം പറഞ്ഞു തന്നിരുന്നു..

പൊന്മലയിൽ നിന്ന് ബസ് എടുത്തപ്പോ തൊട്ടു എന്റെ മനസ്സ് കാട് കേറിയുള്ള ചിന്തകളിൽ ആയിരുന്നു. ബസിനുള്ളിൽ വേറൊന്നും ചെയ്യാൻ ഇല്ലല്ലോ.. രണ്ട് ലോകങ്ങളുടെ ഇടയിൽ ആണ് ഞാനിപ്പോ എന്ന് എനിക്ക് തോന്നി.

ഞാൻ ജനിച്ചു പതിനെട്ടു വയസ്സ് വരെ വളർന്ന നാട്ടിലേക്ക് ആണ് ഞാനിപ്പോ പോകുന്നത്. അവിടെ ഇപ്പോൾ എനിക്ക് ഇപ്പോൾ ബന്ധം പറയാൻ ആരുമില്ല.

ഈ പുതിയ ലോകത്താണ് എനിക്കിപ്പോ ആരെങ്കിലും ഒക്കെ ഉള്ളത്. അമ്മയുണ്ട് ചേച്ചിമാരുണ്ട് അമ്മയുമാരും ചിറ്റമാരും അനിയത്തിയും അനിയനും ഒക്കെയുണ്ട്.. അന്ന് പ്രമീള ടീച്ചറിന്റെ വാക്ക് കേട്ട് അമ്മയുടെ കൂടെ ഇവിടേക്ക് വന്നത് നല്ല തീരുമാനം ആയിരുന്നു എന്ന് എനിക്ക് തോന്നി

യാത്ര പകുതി ദൂരം ആയപ്പോ ആണ് യാത്രയുടെ ഉദ്ദേശത്തെ കുറിച്ച് എനിക്ക് തന്നെ സംശയം തോന്നിയത്. ശിവയെ കിട്ടാൻ വേണ്ടി ആണ് ഈ യാത്ര ഞാൻ നടത്തുന്നത് എന്ന് ആലോചിച്ചപ്പോ എനിക്ക് തന്നെ പെട്ടന്ന് വിശ്വാസം

💬 Comments

View all comments