Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
ഞാൻ പോവാ.. ഇനി അവധി തീരുമ്പോ കാണാം..'
ശിവ എന്തോ മനസ്സിൽ കണ്ട് പറഞ്ഞു
'എവിടെ പോകുന്നു..?
ഞാൻ ചോദിച്ചു
'മാമന്റെ വീട്ടിൽ. അവിടെ ഇപ്പോൾ ഉത്സവം ആണ്..'
ശിവ പറഞ്ഞു
അനിൽ മാമന്റെ വീട്ടിൽ പോകുന്ന കാര്യമാണ്. ആര്യ ചേച്ചിയുടെയും കല്യാണി ചേച്ചിയുടെയും അടുത്ത്.
'അപ്പോൾ ഉത്സവം കഴിഞ്ഞു വരില്ലേ..?
ഞാൻ ചോദിച്ചു
'ഇല്ല. അവധി തീരുമ്പോളെ ഇനി ഇങ്ങോട്ട് ഉള്ളു..'
അവൾ പറഞ്ഞു
'അവിടെ എന്തിനാ പോയി നിക്കുന്നെ..? ഇവിടെ വാ എല്ലാരും ഉണ്ടല്ലോ..?
ഞാൻ പറഞ്ഞു
'നീ നിന്റെ നാട്ടിൽ പോയല്ലോ.. എനിക്ക് അപ്പോൾ എനിക്ക് ഇഷ്ടം ഉള്ള സ്ഥലത്തു പൊക്കൂടെ..?
ശിവ എന്നോട് ചോദിച്ചു
'ഞാൻ അടുത്ത ദിവസം തന്നെ വന്നല്ലോ..'
ഞാൻ പറഞ്ഞു
'ആരും പറഞ്ഞില്ലല്ലോ. അവിടെ നിന്ന് അവധി കഴിഞ്ഞു വന്നാൽ മതിയാരുന്നല്ലോ. അവിടെ ആകുമ്പോൾ കൂട്ടുകാരി ഒക്കെ ഉണ്ടല്ലോ..'
ശിവ പറഞ്ഞു
'ഇവിടെ അല്ലേ എല്ലാരും ഉള്ളെ. നീ ഇല്ലാതെ പക്ഷെ ഇവരൊക്കെ ഉണ്ടേലും ഒരു രസം ഇല്ല.. '
ഞാൻ സോപ്പിട്ടു
'അത്ര കുറച്ചുള്ള രസമൊക്കെ മതി..'
അവൾ പറഞ്ഞു
'ഒരാഴ്ച നിന്നിട്ട് വാ.. അല്ലേൽ മടുപ്പാ..'
ഞാൻ അത് ശരിക്ക് ഉദ്ദേശിച്ചു പറഞ്ഞത് തന്നെ ആണ്
'ഒരാഴ്ച അല്ല.. രണ്ട് മാസം..'
അവൾ അതിൽ തന്നെ ഉറച്ചു നിന്നു
'അതിന് മാത്രം എന്താ അവിടെ ഉള്ളത്..?
ഞാൻ ചോദിച്ചു
'അവിടെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അമ്പലത്തിൽ ആണേൽ നാടകം ഒക്കെ ഉണ്ട്.. ഹോ എനിക്ക് ഭയങ്കര ഇഷ്ടമാ നാടകം.. ഇത്തവണ മഹാഭാരതം ആണെന്ന് പറയുന്നു.. പോയി കാണണം എന്തായാലും..'
അവൾ പറഞ്ഞു
'നിനക്ക് ശുത്തം ആകാൻ ഞാൻ പ്രാർത്ഥിക്കും. അപ്പോൾ നിനക്ക് അമ്പലത്തിൽ പോകാൻ പറ്റില്ലല്ലോ..'
ഞാൻ പറഞ്ഞു
'പോടാ അസത്തെ ഇറങ്ങി..'
അവൾ ചിരിച്ചു കൊണ്ട് എന്നെ ചവിട്ടി..
'പോയെ.. ഞാൻ കുളിക്കാൻ പോവാ..'
'നീ ഇന്ന് തന്നെ പോവോ..?
ഞാൻ. ചോദിച്ചു
'പോകും..'
ശിവ പറഞ്ഞു
എന്റെ അവധിക്കാലത്തെ സന്തോഷങ്ങൾ മൊത്തത്തിൽ ഒറ്റയടിക്ക് ഇല്ലാതെ ആയതു പോലെ എനിക്ക് തോന്നി. ശിവ ഇല്ലെങ്കിൽ
💬 Comments
View all comments