Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
അനിലമ്മായി ചോദിച്ചു
'പാമ്പ്.. ഒരു പാമ്പ്..'
ഞാൻ പറഞ്ഞു
'എവിടെ...?
അമ്മായി ചോദിച്ചു
'ആ.. പറമ്പിൽ..'
ഞാൻ പറഞ്ഞു. കുളിമുറിയുടെ മുകളിൽ എന്ന് പറയാൻ വയ്യല്ലോ
'നീയെന്തിനാ പറമ്പിൽ ഇറങ്ങി നടക്കുന്നെ. പറമ്പിൽ പിന്നെ പാമ്പ് വരില്ലേ.?
ഗർഭവതി ആയ ജാനു ചേച്ചി അവിടേക്ക് വന്നു എന്നോട് ചോദിച്ചു
'ഞാൻ പുളി നോക്കാൻ പോയതാ..'
ഞാൻ പറഞ്ഞു
'സൂക്ഷിച്ചു പോണം. അവിടെ ഒരു മൂർഖനെ മുത്തശ്ശി ഈയിടെ കണ്ടിരുന്നു..'
ജാനു ചേച്ചി എന്നോട് പറഞ്ഞു
ഞാൻ തലയാട്ടി. എന്നിട്ട് അവിടെ നിന്നും പോന്നു. ഇനി ശിവ കുളിക്കുമ്പോ അവിടെ പോയി നോക്കുന്ന പ്രശ്നം ഇല്ല. അവൾക്ക് ഞാൻ മുമ്പ് പറഞ്ഞത് പോലെ എന്തോ വരമുണ്ട്.
ഇനിയും അവളെ ഒളിഞ്ഞു നോക്കാൻ പോയാൽ എന്റെ ജീവൻ തന്നെ അപകടത്തിൽ ആകുമെന്ന് എനിക്ക് തോന്നി..
പാമ്പിനെ കണ്ട വിറയൽ മാറാൻ ഞാൻ നേരെ ചെന്നു ആറ്റിലേക്ക് ചാടി. തോർത്തു പോലും എടുത്തില്ല. കുറച്ചു നേരം ആ വെള്ളത്തിൽ മുങ്ങി കിടന്നു.
ഇനി പാമ്പ് വെള്ളത്തിൽ വരുമോ..? മൂർഖൻ വെള്ളത്തിൽ ഇറങ്ങുന്നത് വളരെ കുറവാണ്. അത് കൊണ്ട് ഞാൻ പേടിയില്ലാതെ വെള്ളത്തിൽ മുങ്ങി കിടന്നു..
കണ്ണടച്ചു മുങ്ങിയിട്ടും ആരോ എന്റെ അടുത്ത് വരുന്നുണ്ട് എന്ന് എനിക്ക് തോന്നി.. ഞാൻ കണ്ണ് തുറന്നു...
ഒരു പെണ്ണ്.. അല്ല ആ പെണ്ണ്. മുമ്പ് വെള്ളത്തിന് അടിയിൽ വച്ചു എനിക്ക് സ്വപ്നം പോലെ തോന്നിയ പെണ്ണ്.. അവൾ ഇപ്പോൾ വീണ്ടും..
ഒരു ബ്ലൗസും മുണ്ടുമാണ് വേഷം.. വിളറി വെളുത്ത നിറമാണ്.. ഇതവൾ തന്നെ.. എന്റെ കൈകലുകൾ ചങ്ങലയിൽ ഇട്ടെന്ന പോലെ ബന്ധിക്കപ്പെട്ടു. പേടി കൊണ്ടാവണം ഞാൻ ആകെ മരവിച്ചു നിന്ന് പോയി വെള്ളത്തിന് അടിയിൽ..
അവൾ വീണ്ടും എന്റെ അടുത്തേക്ക് വന്നു.. അവളുടെ കൈകൾ എനിക്ക് നേരെ നീളുന്നത് പോലെ. ആ കൈകളിൽ കൂർത്ത നഖം ഉണ്ടോ..?
ചിരിക്കുന്ന പല്ലുകൾക്ക് ഇടയിലൂടെ ദ്രംഷ്ട്ര വരുന്നുണ്ടോ..? എന്തായാലും എന്റെ അന്ത്യം ഏറെക്കുറെ ഉറപ്പായി എന്ന് എനിക്ക് മനസിലായി. ദേഹം ഒന്നും അനങ്ങുന്നില്ല.
ഇങ്ങനെ ആണ് ഇവിടെ പണ്ട് ഒരുപാട്
💬 Comments
View all comments