Chapter Title : ഏല തോട്ടം 4 [Sojan]
ഓ അത് ചേച്ചിയെ ആണോ , ഇടി കിട്ടിയ കാര്യം ഞാൻ കേട്ടിട്ടുണ്ട്.
ചേച്ചി : മോൻ അധ്യo വീട്ടിലേക്കു വിളി , അല്ലെങ്കിൽ മോളി ചേച്ചി നേരെ ഇങ്ങു വരും.
ഞാൻ മമ്മിനെ ഫോൺ ചെയ്തു
ഞാൻ : മമ്മി ആര് വരുന്ന കാര്യം ആണ് പറഞ്ഞെ ?
മമ്മി : എടാ നമ്മുടെ ഐറിന് PSC കിട്ടി. രണ്ടു കൊല്ലം റിമോട്ട് ഏരിയയിൽ വർക് ചെയ്യണം. നിലവിൽ ആണേൽ ഞാൻ ഇന്നലെ തിരക്കിയ സ്കൂളിൽ വേക്കൻസി ഉണ്ട്. അതുകൊണ്ട് അവള് അവിടെ ജോയിൻ ചെയുവാ ഇന്നലെ തന്നെ അവര് തിരുവനതപുരത്ത് പോയി ഓഡർ കൈയിൽ വാങ്ങിച്ചു.
ഞാൻ : മമ്മി ചുമ്മാ ഇങ്ങോട്ടു ആൾക്കാരെ കേട്ടിവിട്ടാൽ എങ്ങനാ, അവരെ കൊണ്ടുവിടാനും കൂട്ടാൻ പോകാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല .
മമ്മി : അതിന് നീ അവളെ കൊണ്ട് നടക്കുവോന്നും വേണ്ട അവള് ഇവിടുന്ന് നമ്മുടെ ബൊലേറോ കൊണ്ടാ വരുന്നേ, അവൾ അതിൽ പൊക്കോളും.
ഞാൻ: നമ്മുടെ ബൊലോറോ അല്ല എന്റെ വല്യപ്പൻ മത്തായി എനിക്ക് വാങ്ങി തന്ന വണ്ടി. അത് എന്തിനാ മമ്മി നാട്ടുകാർക്ക് കൊടുത്തു വിട്ടത്
.മമ്മി : ഞാൻ അല്ല നിൻറ്റെ അപ്പൻ ആണ് അവൾക്ക് ആ വണ്ടി കൊടുത്തത്, നിനക്ക് വേണ്ടപ്പോൾ അവൾ അത് തിരുച്ചു തരും. ഇവിടെ കിടന്ന് അത് തുരുമ്പിക്കേണ്ട കാര്യം ഇല്ലലോ .
ഞാൻ : മമ്മി ഞാൻ അവിടുന്ന് പോന്നീട്ടു മൂന്നാലു ദിവസം അല്ലെ ആയുള്ളൂ , അതിന് മുൻപേ വണ്ടി തുരുമ്പിക്കുമോ.
മമ്മി : നീ എന്ത് പറഞ്ഞാലും ഒരു കാര്യവും ഇല്ല , ആ വണ്ടി കുറച്ചു ദിവസത്തേക്ക് അവൾ ഉപയോഗിക്കും. പിന്നെ ഒരു കാര്യം അവൾ ഇവിടെ കിടന്നു അനുഭവിച്ചത് നിനക്ക് അറിയാവുന്നതല്ലേ. അതുകൊണ്ട് ഞാനാ അവോളോട് അവിടേക്ക് പോരാൻ പറഞ്ഞത് . നീ അവിടെ അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. അവര് രണ്ടും നളെ അങ്ങോട്ട് വരും. അവർക്ക് ഒള്ള ഫുഡും കരുതണം എന്ന് നീ ബിന്ദുവിനോട് പറഞ്ഞേക്ക്.
💬 Comments
View all comments