Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
ചൊല്ലിയുള്ള വെല്ലുവിളിയും കൊലപാതകവും അത് ചെയ്തതാരാണെന്നും എല്ലാം ജോയ്മോൻ പറഞ്ഞു കൊടുത്തു...
ബാലൻ : നിന്നെ പേടിച്ചിട്ടാ ഞാൻ ഈ കാര്യങ്ങളൊന്നും പറയാതിരുന്നത്...
രാജു കസേരയിൽ ഇരുന്നു... അവന്റെ മുഖത്തെ ഭാവവും നിറവും മാറിയത് പാപ്പിയറിഞ്ഞു... പാപ്പി ചെന്നു രാജുവിന്റെ തോളത്തു തട്ടി....
രാജു കുറെ നേരം എന്തോ ആലോചിച്ചു....
മുറിയിൽ നിന്നുള്ള കരച്ചിലിന്റെ ശബ്ദം നിന്നു.... മമ്മയും റീനയും എന്തോ സംസാരിക്കുകയാണ്.... എൽസി പാച്ചുവിനെ എടുത്തതും അവൻ ഉറക്കത്തിൽ നിന്നു എന്നീറ്റു കരച്ചിലായി.... എൽസിക്ക് കൊച്ചുമോനെ താലോലിക്കാനായില്ല...കഴിയുന്നുണ്ടായിരുന്നില്ല.....
ദേവി : പാച്ചുവിനെ തന്നോളൂ...
ദേവി പാച്ചുവിനെ വാങ്ങി ഉമ്മറത്തേക് പോയി.... നല്ല കരച്ചിലായിരുന്നു....
എൽസി : മമ്മ പോട്ടെ മോളെ...അപ്പ അറിയാതെയാണ് ഞാൻ വന്നത്....വൈകുന്നതിനു മുന്പേ എത്തണം...
റീന : മമ്മ..... ഞാൻ എന്താ ചെയ്യാ ഇനി...
എൽസി : നീ എവിടേക്കെങ്കിലും മാറി നിൽക്ക്......ഞാൻ പ്രാർത്ഥിക്കാം മോളെ.... അല്ലാതെ ഞാൻ എന്ത് ചെയ്യാനാ....
കരഞ്ഞിട്ടാണ് എൽസി പുറത്തേക്കിറങ്ങിയത്....ഒപ്പം റീനയും ഇറങ്ങി....
കരഞ്ഞു കൊണ്ടിരുന്ന പാച്ചുവിനെ രാജുവിന്റെ കയ്യിലേക്ക് കൊടുത്തു ദേവി...
ദേവി : ഇനി നീ പറ ഇവരെ എന്താ ചെയ്യേണ്ടത്...
കുഞ്ഞിനെ കയ്യിൽ കിട്ടിയ രാജു എണ്ണീറ്റ് നിന്നു....കൊച്ചുകുട്ടികളെ അങ്ങനെ എടുത്തോ കൊഞ്ചിച്ചോ ശീലമില്ലാത്തയാളാണ് രാജു....
പക്ഷെ പാച്ചു പെട്ടെന്ന് തന്നെ കരച്ചിൽ നിർത്തി... പരിചയമുള്ള, അവനിഷ്ടമുള്ള ആരുടെയോ ദേഹത്താണ് അവൻ ചാഞ്ഞു കിടക്കുന്നത് എന്നു മനസ്സിലായിട്ടുണ്ടാവണം.... ആ കാഴ്ച കണ്ടാണ് റീനയും മമ്മയും ഉമ്മറത്തേക്ക് വന്നത്.... ഒപ്പം ജോയ്മോനും ബാലനും ദേവിയും അതി കണ്ടു അന്ധം വിട്ടു നിന്നു....
ദേവി :
💬 Comments
View all comments