Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
ശ്രീജിത്ത് എടുത്താൽ മാത്രമേ അവൻ കരച്ചിൽ നിർത്താറുള്ളൂ...
രാജു അതി കേട്ട് ദേവിയെ നോക്കി...റീനയുടെ കണ്ണുകൾ അതു കേട്ടു നിറഞ്ഞു.....
രാജുവിന്റെ മുഖത്തു നോക്കി ചിരിച പാച്ചുവിനെ പാപ്പി സന്തോഷത്തോടെ നോക്കി ഒപ്പം രാജുവിനെയും....
ജോയ്മോൻ : വല്യ മമ്മി...... ഇതാണ് ശ്രീജിത്തേട്ടന്റെ ചേട്ടൻ....
എൽസി രാജുവിന്റെ അടുത്തേക്ക് വന്നു ഒരു കയ്യിൽ പിടിച്ചു കരഞ്ഞു
എൽസി : കൊന്നതാ മോനെ..... എന്റെ ഭർത്താവും ആങ്ങളമാരും മോനും കൂടി...ഇവരെ അനാഥമാക്കി.... നിന്നെയും...
എൽസിയുടെ കരച്ചിലിനിടെ റീനയുടെ മുഖത്തേക്ക് നോക്കി രാജു...
എൽസി : ഇവളെ രക്ഷിക്കണം.... അല്ലങ്കിൽ ഇവളെയും കുഞ്ഞിനേയും തീർക്കും അവർ.....എത്രയും പെട്ടെന്ന് ഈ നാട് വിടണം... എന്റെ മോൾക്ക് വേറെയാരുമില്ല.....
രാജു ഇത് കേട്ടു പാപിയെ നോക്കി.... പാപ്പിയും വല്ലാത്ത അവസ്ഥയിൽ ആയിരുന്നു...
രാജു : അമ്മ..... അതിനു എന്റെ കൂടെ..... ഞാൻ ഇവരെ...
എൽസി : എനിക്ക് വേറെ ആരുമില്ല സഹായം ചോദിക്കാൻ... മോന്റെ അമ്മയുടെ സ്ഥാനത്തു നിന്നു അപേക്ഷിക്കുവാ.... ഞാൻ കാലു പിടിക്കാം.... എന്റെ മോളെയും കുഞ്ഞിനേയും കൈവിടരുത്.....
രാജു : അമ്മ കരയല്ലേ.....
എൽസിയുടെ കണ്ണുനീരിൽ അവൻ അവന്റെ അമ്മ ശാന്തിയുടെ മുഖമാണ് കണ്ടത്..... അതിനാൽ തന്നെ അമ്മമാർ എന്ത് പറഞ്ഞാലും അവൻ അനുസരിക്കും....
രാജു : അമ്മ....വിഷമിക്കണ്ട...ഞാനുണ്ട്.....
എൽസി : ഒന്നിനും മടിക്കാത്തവരാ എന്റെ വീട്ടുകാർ....
രാജു : അതോർത്തു പേടിക്കണ്ട.... ഞാൻ ഉള്ളടത്തോളം അവർക്ക് ഒരു പോറൽ പോലും ഏൽക്കില്ല പോരെ....
എൽസി പാച്ചുവിനെ എടുത്തു കുറെ ഉമ്മകൾ കൊടുത്തു.... എന്നിട്ട് റീനയുടെ കയ്യിലേക്ക് ഏല്പിച്ചു... അവളെയും
💬 Comments
View all comments