Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
അസ്സലായി മലയാളം സംസാരിക്കുന്നു... ആ തമിഴ് ചുവയില്ല...
മല്ലി : എൻറെ മനുഷ്യ കോഴിയും താറാവും വാങ്ങാൻ നിങ്ങളോട് ആരാ പറഞ്ഞെ...
ശക്തി : പിന്നെ..... എന്റെ അണ്ണന്റെ വീട്ടുകാർ വരുമ്പോൾ നിന്റെ ഉണക്ക സാമ്പാറും രസവും മതിയോ....
രാജു : മണ്ടൻ
രാജു പിറുപിറുത്തുകൊണ്ട് പേപ്പർ വായനയിൽ വീണ്ടും മുഴുകി.....
മല്ലി : അവർ എവിടെ നിന്ന വരുന്നത്.... എന്ത് കഴിഞ്ഞിട്ടാണ് വരുന്നത് എന്നൊക്കെ വല്ല ഓർമ്മയുണ്ടോ
ശക്തി : ഓഹ്.....
അപ്പോഴാണ് ശക്തിക്ക് പിടികിട്ടിയത്... മരണം കഴിഞ്ഞനുടനെ നോൺ കഴിക്കില്ലലോ... വൃതമല്ലേ...
ശക്തി : അപ്പൊ ഇത് ഇനി എന്ത് ചെയ്യും
രാജു : നിന്റെ അണ്ണാക്കിലേക്ക് തള്ള്...
അപ്പോഴാണ് ഡ്രസ്സ് മാറി കുളിച് പാപ്പി വരുന്നത്...
പാപ്പി : ആഹാ..... കോഴിക്കറി... താറാവ് കറി.... എന്റെ ശക്തി....
ശക്തി : പോടാ.... ഇത് കൊണ്ട് പോയി തിരിച്ചു കൊടുക്ക്....
പാപ്പി : എനിക്ക് വയ്യ.... നീ പോ..
ശക്തി : പ്ലീസ് ടാ സൊന്ന കേള്‌ടാ....
പാപ്പി വണ്ടിയുടെ താക്കോൽ വാങ്ങി മനസ്സില്ലമനസ്സോടെ പോയി...
മല്ലി : നിങ്ങൾ ഇനി എന്നാണ് നേരെയാവുക
ശക്തി : അമ്മ തായേ നീ പോ ഉള്ളെ....
അപ്പോഴാണ് അകത്തു നിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്.... റീന അകത്തേക്ക് നോക്കി.... പക്ഷെ പാച്ചുവിന്റെ കരച്ചിലല്ല...
മല്ലി : ഓഹ്...എണീറ്റോ....
റീന മല്ലിയെ നോക്കി
മല്ലി : അത് രഘുവരൻ....
മല്ലി അകത്തേക്ക് പോയി രണ്ടു വയസ്സുള്ള ആൺകുട്ടിയെ എടുത്തു വന്നു....
അമ്മയുടെ മുഖത്തു നോക്കി ചിരിക്കുന്ന രഘുവരനെ
💬 Comments
View all comments