Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
ബ്രോക്കറുണ്ട് അണ്ണാ....ആയ്യാളാണ് ആ വീട് നോക്കുന്നത്... നല്ല വീടാണ്...
പാപ്പി : നമ്പർ .
ശരണവൻ ആ ബ്രോക്കറുടെ നമ്പർ അണ്ണന് കൊടുത്തു...
രാജുവും പാപ്പിയും ശക്തിയും അത് മതിയെന്ന് ഉറപ്പിച്ചു.... പക്ഷെ ദമ്പതികളായി എങ്ങനെ പോകും.....
ശരവണൻ : അല്ല ആരാണു അണ്ണന്റെ വൈഫ്....
അവർ എല്ലാവരും കൂടി റീനയെ നോക്കി...
റീനയ്ക്ക് അത് ബുദ്ധിമുട്ടായിരുന്നു...അത് മുഖത്തു നിന്നു രാജുവിന് മനസ്സിലായി...
രാജു : ശരവണാ... നീ വിട്ടോ വിളിക്കാം...
ശരവണൻ : ഓഹ് മതി അണ്ണാ.....
ശരവണൻ പോകാനൊരുങ്ങിയതും ശക്തി വിളിച്ചു
ശക്തി : ഇതിരിക്കട്ടെ....
അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ അവന്റെ പോക്കറ്റിലേക്ക് തള്ളി
ശരവണൻ : വേണ്ടായിരുന്നു
പാപ്പി: നിന്നോട് ഞങ്ങൾ ഇതിനെ പറ്റി ചോദിച്ചിട്ടില്ല.... നീയൊന്നും ഞങ്ങളോട് പറഞ്ഞിട്ടുമില്ല
ശരവണൻ : ഓഹ് അങ്ങനെ..ഞാൻ നിങ്ങളെ ഇന്ന് കണ്ടിട്ടേയില്ല... പോരെ
അതും പറഞ്ഞു ശരവണൻ ഇറങ്ങി...
മല്ലിയും റീനയും അകത്തേക്ക് പോയി...
റീന : ചേച്ചി ഞാൻ എങ്ങനെ...
മല്ലി : നീയും കേട്ടതല്ലേ....
രാജുവാണ് അകത്തേക്ക് വന്നത്...
രാജു : റീന....
ആദ്യമായാണ് രാജു അവളെ പേരെടുത്തു വിളിച്ചത്
രാജു : ഇവിടെ അധികം നിക്കാൻ പറ്റില്ല... നിന്നാൽ ഇവർക്കാണ് പ്രശ്നം..
റീന : പക്ഷെ
ഭർത്താവ് മരിച്ചു ഒരാഴ്ച പോലും തികയാത്ത റീന എങ്ങനെ വേറെയൊരാളുടെ ഭാര്യയായി നാടകം കളിക്കുമെന്ന ചിന്തയിലായിരുന്നു....
മല്ലി : റീനേ... എനിക്ക് മനസ്സിലാകും... പക്ഷെ ഇതാവുമ്പോൾ സേഫ് ആണ്... കുറച്ചു നാളത്തെ കേസ് അല്ലെ....
റീന : നമുക്ക് വേറെ എവിടെങ്കിലും
രാജു
💬 Comments
View all comments