Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
ഇന്ന് തന്നെ
ദേവസ്സി : അതിനു വീട് കാണണ്ടേ
രാജു : അല്ല ഇവൻ പറഞ്ഞു വീട് ഒക്കെയാണെന്ന്
ദേവസ്സി : അതിനു ഇയ്യാള്ളല്ലോ താമസിക്കുന്നത്...
പാപ്പി ദേവസ്സിയുടെ സൈഡിൽ നിന്നു പല്ല് ഞെരിച്ചു...
ദേവസ്സി : വാ.... ആദ്യം വീട് കാണാം....
രാജു : ശരി....
ദേവസ്സി തന്റെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു....
ദേവസ്സി : എന്റെ പിന്നാലെ വന്നാൽ മതി...
രാജുവും റീനയും കുഞ്ഞും ജീപ്പിൽ കയറി.... പാപ്പി ബുള്ളറ്റിൽ അവരെ അനുഗമിച്ചു.....
അവർ വന്ന വഴി തന്നെ തിരിച്ചു കയറി.... കുറച്ചു കയറിയപ്പോൾ റീനയ്ക്ക് അവർ വന്ന വഴി ഇടത് വശത്തു കണ്ടു....
വണ്ടി നേരെ വീണ്ടും കയറി..... ഒരു സാദാ റോഡ് ആയിരുന്നു എന്നാലും മോശമല്ല..... ജീപ്പ് കയറി പോകും..... ദേവസ്സി മുന്നിൽ പോകുന്നുണ്ടായിരുന്നു
രാജു : അയ്യാളെ സൂക്ഷിക്കണം.... വെറുതെ ഓരോന്ന് കുത്തി ചോദിക്കും.... ചോദ്യം മനസ്സിലാക്കി ഉത്തരം പറഞ്ഞാൽ മതി....
റീന : മം....
രാജു : ഇതെവിടെക്കാണ് ഈ കയറി പോകുന്നത്....
രാജു സ്വയം ചോദിച്ചു.....
കുറച്ചു കഴിഞ്ഞു വലത്തോട്ട് ഒരു കയറ്റം കണ്ടു..... അവടെ മുകളിൽ ഒരു പള്ളിയും.....
പക്ഷെ നേരെ പോയ ദേവസ്സിയെ അനുഗമിച്ചു..... രണ്ട് വീടുകൾ കഴിഞ്ഞു...തേയില തോട്ടത്തിന് നടുവിൽ നിൽക്കുന്ന വെളുത്ത വീടുകൾ ഒരു പ്രത്യേക ഭംഗിയാർന്നു നിന്നു.......
കുറച്ചു മുന്നോട്ട് പോയി ദേവസ്സി ഒരു വീടിനു സൈഡിലായി സ്കൂട്ടർ നിർത്തി....പിന്നാലെ വന്ന ജീപ്പ് കൈ കാണിച്ചു നിർത്തി.....
രാജുവും റീനയും വണ്ടിയിൽ നിന്നിറങ്ങി.....
പാപ്പിയും ഒപ്പം വന്നു ചേർന്നു...
റീന
💬 Comments
View all comments