Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
തങ്ങൾ വന്നു നിൽക്കുന്ന വീട്ടിലേക്ക് നോക്കി...., വലിയ മുറ്റവും വിശാലമായ സ്ഥലത്തിൽ സ്ഥിതി ചെയുന്ന ഒറ്റ നില വീട്.....
മരത്തിന്റെ ഗേറ്റുകൾ ചങ്ങല ഇട്ടു കെട്ടിയ നിലയിലായിരുന്നു
ദേവസ്സി ആ ഗേറ്റുകൾ തുറന്നു....
ദേവസ്സി : വാ......
രാജുവാണ് ആദ്യം അകത്തേക്ക് കയറിയത്....പിന്നാലെ റീനയും പാപ്പിയും...
രാജു പാപ്പിയെ നോക്കി....
പാപ്പി : നിങ്ങൾ നടന്നു കാണ്... ഞാൻ കണ്ടതാ....
രാജുവും റീനയും വീട് പുറമെ നിന്നു നോക്കി....
മുന്നിൽ മുറ്റത് രണ്ടു പേർക്ക് ഇരുന്നു ആടാനുള്ള കസേരയുണ്ടായിരുന്നു..... വാടി പോയ ഒരു പൂന്തോട്ടം.....അടർന്നു കിടക്കുന്ന കല്ലുകൾ കൊണ്ടുള്ള അതിർത്തി....
പിന്നിൽ വിശാലമായ സ്ഥലം ഉണ്ട്.... കുറച്ചു മരങ്ങളും....സ്ഥലത്തിന്റെ അങ്ങേ അറ്റത് ഒരു കല്ലറയുണ്ട്..... രാജുവും റീനയും അവിടെയ്യെത്തി....
രണ്ടു പേരും കല്ലറ നോക്കി..കല്ലറയുടെ മുകളിൽ വാടി പോയ പൂച്ചെണ്ടുകൾ ഉണ്ടായിരുന്നു... പിന്നെ മെഴുകുതിരിയുടെ പാടുകളും.....അതിലെഴുത്തി വെച്ച പേരുകൾ വായിച്ചു
കുരിശുവളപ്പിൽ തറവാട്
ഈനാശൂ മകൻ റപ്പായി ഏലിയാമ്മ റപ്പായി റപ്പായി മകൻ അന്തോണി മറിയം അന്തോണി
ദേവസ്സി : ഇവിടെയാണ് കാർന്നൊന്മാർ ഉറങ്ങുന്നത്...
റീന കുരിശു വരച്ചു.....
തിരിഞ്ഞു നടന്ന റീന വീടിന്റെ പിൻവശത്തുള്ള കിണർ കണ്ടു....പിന്നെ പൊളിഞ്ഞ അലക്കു കല്ലും ഒരു കളിമുറിയും കക്കൂസും.....
വീടൊക്കെ നല്ല വൃത്തിയില്ലായിരുന്നു... പറമ്പിൽ കുറച്ചു പണികളുണ്ടെന്നു രാജുവിന് മനസ്സിലായിരുന്നു....
സംസാരിച്ചവർ വീടിന്റെ മുന്നിലേക്ക് വന്നു....
മുന്നിലേക്ക് എത്തിയപ്പോഴാണ് റീന തൊട്ടടുത്തുള്ള വീട്ടിലേക്ക് ശ്രദ്ധിച്ചത്....
തൊട്ട് മുമ്പിൽ റോഡിനപ്പുറത്തുള്ള വീട്ടിൽ നിന്നു രണ്ടു പേര് ഇവിടേക്ക് നോക്കുന്നത് റീന കണ്ടു.....
രണ്ടു പേരും 40ഉം 50നും ഇടയിലുള്ളവരാണ് കണ്ടിട്ട്
💬 Comments
View all comments