Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
മനസ്സിലായി....
വീടിന്റെ ഇടത്തെ വശത്തുള്ള വീട്ടിൽ ആരെയും കണ്ടില്ല.....ഇവരുടെ വീട്ടിൽ നിന്നല്പം മാറിയാണ് രണ്ട് വീടുകൾ....
പിന്നെ കയറ്റമാണ്..... കുറച്ചു കയറി രണ്ട് വീടുകൾ കാണാം.......
ദേവസ്സി : വാ അകത്തും കൂടി കണ്ടു നോക്കാം....
റീനയോടായി പറഞ്ഞു.... രാജു പിന്നാലെ ചെന്നു....
വീട് തുറന്നു കണ്ടതോടെ രാജുവിന് ആശ്വാസമായി.... ഇത്രയും തണുപ്പ് സഹിച്ചു യാത്ര ചെയ്തു വന്നത് വെറുതെ ആയില്ലല്ലോ....
നല്ലൊരു ഹാൾ.... രണ്ടു ബെഡ്‌റൂം..... ഒരെണ്ണം മാത്രമേ അറ്റാച്ഡ് ഉള്ളൂ..... മറ്റേ റൂം നോർമൽ.......
പിന്നിൽ അടുക്കള... ചെറിയൊരു വർക്ക് ഏരിയ....മൊത്തത്തിൽ പറഞ്ഞാൽ രണ്ടാൾക്ക് സുഖമായി കഴിയാൻ പറ്റുന്ന വീട്......
ദേവസ്സി : വീട് ഇഷ്ടപ്പെട്ടോ
രാജു റീനയെ നോക്കി...... അവളുടെ സൗകര്യമായിരുന്നു രാജുവിന്റെ പ്രശ്നം.....
റീന ഒക്കെയാണെന്നു മനസ്സിലായി...
രാജു : വീട് ഇഷ്ടമായി....എത്രയാ വാടക ഉദ്ദേശിക്കുന്നെ....
ദേവസ്സി : രണ്ടായിരം......
രാജുവിന് അതൊരു അത്ഭുതമായിരുന്നു..... വെറും രണ്ടായിരം.... അതും ഇത്രയും സൗകര്യമുള്ള വീട്....
രാജു അപ്പൊ തന്നെ സമ്മതം മൂളി....
ദേവസ്സി : മൂന്ന് മാസത്തെ വാടക ആദ്യം....... വേറൊന്നുമല്ല... ഇവിടെ വരുന്നവർ രണ്ടാഴ്ച കഷ്ടി... അത് കഴിഞ്ഞാൽ അങ്ങ് മുങ്ങും....
പാപ്പിയാണ് കാശു കൊടുത്തത്....
രാജു : ചേട്ടാ രണ്ടായിരം കുറവല്ലേ...
ദേവസ്സി : ആണ്.... പക്ഷെ...... അതിനേക്കാൾ വലിയൊരു കാര്യം നിങ്ങൾ ചെയ്യണം........
രാജു റീനയെ നോക്കി...
ദേവസ്സി : ഈ വീടും പറമ്പും നന്നായി നോക്കണം.....പിന്നെ സാധിക്കുമെങ്കിൽ ആ കല്ലറ വൃത്തി ആക്കി വെക്കണം.... കുര്യൻ സാർ എപ്പോഴാ വരാ എന്നു പറയാൻ പറ്റില്ല...
രാജുവിനത് സമ്മതമായിരുന്നു.....
💬 Comments
View all comments