Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
: അതിനെന്താ.... കയറി വാ
രാജു : പിന്നെയാവാം.... വീടാകെ പൊടിയാ...
സാറ അകത്തു നിന്നു ചൂലുമായി വന്നു
രാജു : ചേട്ടൻ...
സാറ : പിന്നിലുണ്ട്.....
രാജു : വൈകീട്ട് തരാം
സാറ : ആയിക്കോട്ടെ
രാജു ചൂലുമായി പോയി.....
റീന അകത്തു അടുക്കള ഒരു തുണി ഉപയോഗിച്ചു നനച്ചു തുടയ്ക്കുകയായിരുന്നു.....
രാജു അവളുടെ മുറിയിൽ ചെന്നു നോക്കി.... പാച്ചു നല്ല ഉറക്കമായിരുന്നു....
പുറത്തു ബുള്ളറ്റ് വന്ന ശബ്ദം കേട്ടു നോക്കി.....
പാപ്പി : ഫുഡ് റെഡി.....
രാജു : ആഹ്..... സെറ്റ്....
രാജു അടുക്കളയിൽ ചെന്നു റീനയെ ഭക്ഷണം കഴിക്കാനായി വിളിച്ചു....
അവർ മൂവരും നിലത്തു പേപ്പർ വിരിച്ചു...
റീന : നിങ്ങൾ കഴിച്ചോളൂ.... ഞാൻ പിന്നെ ഇരുന്നോളാം
പാപ്പി : തങ്കച്ചി..... ഭക്ഷണം നല്ല ചൂടുണ്ട്... ഒരുമിച്ച് കഴിക്കാം......
റീന രാജുവിനെ നോക്കി നിലത്തിരുന്നു....രാജു ഒരു പാർസൽ അവൾക്ക് നീട്ടി അവർ ഭക്ഷണം കഴിച്ചു തുടങ്ങി.....
വലിയ രുചി ഉണ്ടായിരുന്നില്ല..... റീന കുറച്ചു കഴിച്ചു നിർത്തി.... പാപ്പിയും രാജുവും മുഴുവനും കഴിച്ചു....
വിശപ്പ് മാറിയതോടെ റീന അടുക്കള പണിയിലേക്ക് തിരിച്ചു പോയി.....
ഭക്ഷണം കഴിഞ്ഞു ഉമ്മറത്ത് ഇരുന്നു രാജുവും പാപ്പിയും
രാജു : ഇനി സാദനങ്ങൾ വാങ്ങാൻ പോകണ്ടേ....
പാപ്പി: മം..അണ്ണാ എത്ര നാളത്തേക്ക് എന്നു വെച്ചാ..... കാര്യങ്ങൾ സെറ്റ് ആയാൽ പിന്നെ ഈ വാങ്ങിയതൊക്കെ വേസ്റ്റ് ആയില്ലേ...
രാജു : ടാ... എന്തായാലും ഈ അടുത്ത് ശരിയാവില്ല... സമയം പിടിക്കും....പിന്നെ ആ പെണ്ണിന് ഒരു മാറ്റം വേണം.... ഇവിടെ ഒറ്റയ്ക്കാവുമ്പോൾ കാര്യങ്ങൾ
💬 Comments
View all comments